ദുബായ്

ഐ. പി. എ സുവനീർ മെട്രോമാൻ ഇ ശ്രീധരനിൽ നിന്ന് A A K ഗ്രൂപ്പ് CEO ഏറ്റുവാങ്ങി.

നവംബർ 23 ന് ദുബായ് ഫെസ്റ്റിവൽ സിറ്റിയിലെ ഇന്റർകോണ്ടിനെന്റൽ ഹോട്ടലിൽ നടന്ന ഐതിഹാസികമായ ഐ പി എ ഇനിഷ്യേറ്റീവ് ആയ ഇൻ ഡെപ്ത് വിത്ത് മെട്രോമാൻ ഈ ശ്രീധരൻ എന്ന പരിപാടിയിൽ മെട്രോമാൻ ഇ ശ്രീധരനെയും ഐ. പി. എയും ഉൾപ്പെടുത്തിക്കൊണ്ട് പുറത്തിറക്കിയ പ്രത്യേക സ്മരണിക ഏറ്റുവാങ്ങാനായി ഐ. പി. എ തിരഞ്ഞെടുത്തത് A A K ഗ്രൂപ്പിന്റെ CEO ആയ മുഹമ്മദലിയെ ആണ്.

കഴിഞ്ഞ നാൽപത്തിലധികം വർഷങ്ങളായി യു എ യുടെ പഴം പച്ചക്കറി ഹോൾസെയിൽ വ്യാപാരമേഖലയിൽ ഉന്നതമായ സ്ഥാനം പുലർത്തുകയും എല്ലാ മലയാളികളുടെയും വ്യാപാര ആവശ്യങ്ങൾക്ക് അനിവാര്യമായി മാറിയിരിക്കുന്നതുമായA A K ഗ്രൂപ്പിന്റെ ഭരണ സാരഥ്യം വഹിച്ചു കൊണ്ട് പോകുന്ന പ്രമുഖരിൽ ഒരാളാണ് CEO മുഹമ്മദലി. അദ്ദേഹത്തിന് സ്മരണിക നൽകിക്കൊണ്ടാണ് പത്മശ്രീ, പത്മവിഭൂഷൺ ശ്രീ ഇ ശ്രീധരൻ പുറത്തിറക്കിയത്. സ്മരണികയിൽ യു എ യുടെ ചരിത്രം , യു എ യുടെ പുതിയ വികാസ പരിണാമങ്ങൾ, വ്യാപാര സംബന്ധമായ മറ്റുവിവരങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.

A A K ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ A A K മുസ്തഫയോടൊപ്പം മുഹമ്മദലി

error: Content is protected !!