അബൂദാബി ഇന്ത്യ

മഅദനി ഐക്യദാർഢ്യ സദസ്സ്

 

*അനീതിയുടെവിലങ്ങുഅഴിക്കു മഅദനിയുടെ ജീവൻ രക്ഷിക്കൂ,* എന്ന ക്യാപ്ഷൻഇൽ അബുദാബി പി സി എഫ് അൽ നാസർ റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വച്ച് മഅദനി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.

മുൻ എംപിയും എംഎൽഎയുമായ *സെബാസ്റ്റ്യൻ പോൾ* യോഗം ഉദ്ഘാടനം ചെയ്തു, തുല്യതയില്ലാത്ത നീതി നിഷേധമാണ് മഅദനി അനുഭവിക്കുന്നതെന്നും കോയമ്പത്തൂരിൽ നേക്കാൾ ഭീകരമാണ് കർണാടക യിലേക്കുള്ള അദ്ദേഹത്തിന്റെ നാടുകടത്തൽ എന്നും, യുഎപിഎ പോലുള്ള കരിനിയമങ്ങൾ കൊണ്ടുവന്ന അധികാരി വർഗത്തെ തന്നെ അതിപ്പോൾ തിരിഞ്ഞു കടിക്കുന്നു എന്നുള്ളതാണ് ഇന്നിന്റെ ചരിത്രം തെളിയിക്കുന്നതെന്നും, മഅദനിയും രാജ്യത്തിന്റെ പൗരൻ ആണെന്നും മഅ്ദനി ഉൾപ്പെടെ പത്തൊൻപതാമത്തെ വയസ്സിൽ ചെയ്ത കുറ്റം എന്തെന്നറിയാതെ ജയിലിൽ പോകേണ്ടി വന്ന പരപ്പനങ്ങാടിസക്കരിയ അടക്കമുള്ളവരുടെ വിഷയത്തിലും ഭരണകൂടവും ജുഡീഷ്യറിയും എത്രയും പെട്ടെന്ന് വിചാരണ പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു,
Uapa ദുരുപയോഗം ചെയ്യപെടുന്നതിന്റെ വലിയ ഉദാഹരണമാണ് കേരളത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് നേരെ പ്രയോഗിച്ചതിലൂടെ നാം കണ്ടത്. ഭരിക്കുന്നവർക് കൂടി തീരുമാനം എടുക്കുവാൻ കഴിയാതെ ആയിരിക്കുന്നു എന്നത് ഈ ഭീകര നിയമത്തിന്റെ ഭീകരതയാണ് വെളിവാക്കുന്നത്. 10 വർഷത്തിന് ശേഷം നിരപരാധി ആയി കണ്ട് വിട്ടയച്ച ഒരു മനുഷ്യനോട് ഭരണകൂടം കാണിക്കുന്ന അനീതിക്കെതിരെ പൊതുജന രോഷം ഉയരേണ്ടതുണ്ട്. മഹ്ദനി ഉൾപ്പടെയുള്ള 100 കണക്കിന് ആളുകൾ നീതി നിഷേധിക്കപെട്ടു ജയിലറകൾക്കുള്ളിൽ ജീവിതം തള്ളി നീക്കുകയാണ് ഇവരുടെ മോചനത്തിനുവേണ്ടി രംഗത്തിറങ്ങുന്നതിന്. ജാതിയും മതവും രാഷ്ട്രീയവും നമുക്ക് തടസമായിക്കൂടാ. എന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു. മഹ്ദനിയും മഹ്ദനിയുടെ രാഷ്ട്രീയവും ഇസ്ലാമിക അജണ്ട അല്ല മുന്നോട്ട് വെച്ചത് അവർണനു അധികാരം പീഡിതനു മോചനം എന്ന മുദ്രവാക്യമാണ് മുന്നോട്ട് വെച്ചതെന്നും. ജന സംഘ്യാനുപാതിക സംവരണം വേണമെന്നും അവർണ്ണന് രാഷ്ട്രീയം അധികാരം അനിവാര്യമാണെന്ന് പ്രഖ്യാപിക്കുകയുമാണ് മഹ്ദനി ചെയ്തതെന്ന് പിന്നീട് സംസാരിച്ച വിവിധ സംഘടനാ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. ഇല്യാസ് തലശ്ശേരി അധ്യക്ഷത വഹിച്ചു. നൗഷാദ് പൈങ്ങോട്ടോയ് icc. റഷീദ് മാസ്റ്റർ. കേരള സാംസ്‌കാരിക വേദി. എംപിഎം റഷീദ്. ഇസ്ലാമിക്‌ സെന്റർ. അബ്ദുൽ ലത്തീഫ് bright india foundetion. ഇസ്ഹാഖ് നദ്‌വി. അജ്‌വ. Pcf നേതാക്കളായ ഷാഫി ഹാജി അടൂർ. മൻസൂർ അലി പട്ടാമ്പി. അലി തവനൂർ. Uk സിദീഖ് ചമ്രവട്ടം തുടങ്ങിയവർ സംസാരിച്ചു .ജലീൽ കടവ് സ്വാഗതവും ലിയാഖത് തിരുവത്ര നന്ദിയും പറഞ്ഞു .

 

error: Content is protected !!