ഇന്ത്യ ദുബായ്

പ്രവാസി മലയാളികളുടെ ഭൗതിക ശരീരം സൗജന്യമായി നാട്ടിലെത്തിക്കും എന്ന നോർക്കയുടെ പ്രഖ്യാപനം ശുദ്ധ തട്ടിപ്പ്‌; നസീർ വാടാനപ്പള്ളി

നോർക്ക റൂട്ട്സ്‌ ഇന്ന് പുറത്തിറക്കിയ പത്ര റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത് ‌ ഗള്‍ഫ് രാജ്യങ്ങളില്‍ മരിക്കുന്ന പ്രവാസി മലയാളികളുടെ ഭൗതിക ശരീരം തൊഴില്‍ ഉടമയുടേയോ, സ്പോണ്‍സറിന്റെയോ, എംബസ്സിയുടെയോ സഹായം ലഭിക്കാത്ത സാഹചര്യത്തില്‍ സൗജന്യമായി നാട്ടിലെത്തിക്കും എന്നുള്ളതാണ്.ഈ ഒരു പദ്ധതി തയ്യാറാക്കിയവർ യു എ ഇ യിൽ പ്രവാസി മലയാളികൾ മരണപ്പെടുമ്പോൾ ഒരു ഇടപെടലുകളും നടത്താത്ത ആളുകൾ നൽകിയ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നതാണ് സത്യം, കാരണം ഒരു വ്യക്തി ഇവിടെ മരണപ്പെട്ടാൽ മരണപ്പെട്ട ബന്ധുക്കൾക്ക്‌ മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടു പോകണമെന്നുണ്ടെങ്കിൽ ഇവിടത്തെ നിയമം അനുസരിച്ച്‌ തൊഴിലുടമയോ അല്ലെങ്കിൽ സ്പോൺസറോ ചെലവ്‌ നൽകി മരണപ്പെട്ട തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്നതാണ് എന്നാൽ കമ്പനി ഉടമക്കോ സ്പോൺസർക്കോ അതിനു കഴിയാത്ത സാമ്പത്തിക സാഹചര്യമാണെങ്കിൽ കമ്പനിയുടെ ലെറ്റർപേഡിൽ ഒരു അപേക്ഷ അതോടൊപ്പം മരണപ്പെട്ട വ്യക്തിയുടെ അടുത്ത ഒരു ബന്ധുവിന്റെ അപേക്ഷയും കോൺസുലേറ്റിൽ സമർപ്പിച്ചാൽ മരണപ്പെട്ട വ്യക്തിയുടെ
മുഴുവൻ ചെലവുകളും
“അതായത്‌ ഡെത്ത്‌ സർട്ടിഫികറ്റിനുള്ള ചാർജ്ജ്‌:125 ദിർഹംസ്‌,
എംബാമിംഗ്‌ ചാർജ്ജ്‌:1077 ദിർഹംസ്‌,
കഫിൻ ബോക്സ്‌:1840 ദിർഹംസ്‌,
എംബാമിംഗ്‌ സെന്റർ മുതൽ എയർപ്പോർട്ടുവരെയുള്ള ചാർജ്:220 ദിർഹംസ്‌,
മൃതദേഹത്തിന്റെ കാർഗോ ചാർജ് എയർ ഇന്ത്യ ദുബായിൽ നിന്നും 1500ദിർഹംസ്‌,
ഡനാറ്റ സർവ്വീസ്‌ ചാർജ് 500
കൂടാതെ മൃതദേഹത്തിന്റെ കൂടെ പോകുന്ന യാത്രക്കാരന്റെ നാട്ടിക്കുള്ള ടിക്കറ്റും തിരിച്ചുവരുന്ന ടിക്കറ്റ്‌ ചാർജുമടക്കം മുഴുവൻ ചെലവും ഇന്ത്യൻ കോൺസുലേറ്റ്‌ നൽകികൊണ്ടിരിക്കുന്നുണ്ട്‌.ഇതുവരെ എന്റെ അറിവിൽ ഒരു ഇന്ത്യക്കാരന്റെ മൃതദേഹം പോലും പൈസഇല്ലാത്തതിന്റെ പേരിൽ നാട്ടിൽ കൊണ്ടു പോകാനാവാതെ ഇവിടെ മോർച്ചറിയിൽ കിടക്കുന്ന അവസ്ഥയുണ്ടായിട്ടില്ല.
മാത്രമല്ല ഇവിടെ പല ആശുപത്രികളിലായി വിവിധ അസുഖങ്ങളായി കിടക്കുന്നവരുണ്ട്‌ അത്തരം രോഗികളെ നാട്ടിലേക്ക്‌ കൊണ്ടുപോകുവാൻ ചിലപ്പോൾ വീൽ ചെയർ,സ്റ്റ്രെക്ചർ,എയർ ആംബുലൻസ്‌ സൗകര്യങ്ങൾവരെ ആവശ്യമായി വരാറുണ്ട്‌ കൂടെ നേഴ്സ്മാരും പോവണം ഇതിന്റെ ആവശ്യമായ ചെലവുകളടക്കം നമ്മുടെ ഇന്ത്യൻ കോൺസുലേറ്റ്‌ നൽകാറുണ്ട്‌,ഞാനടക്കമുള്ള നിരവധി സാമൂഹ്യക പ്രവർത്തകർക്ക്‌ എല്ലാവർക്കും കോൺസുലേറ്റ്‌ നൽകുന്ന സേവനങ്ങളെകുറിച്ച്‌ അറിയാവുന്നതാണ്.
ഇത്തരമൊരു സാഹചര്യം നിലവിലുള്ളപ്പോൾ നോർക്കയുടേതായി പുറത്തുവന്ന പദ്ധതി പ്രവാസികളുടെ കണ്ണിൽ പൊടിയിടാനാണെന്ന് വ്യക്തമാവുന്നതാണ്.2019 ജനവരി മാസം അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി എങ്ങനെയും നടപ്പാക്കുക എന്ന രീതിയിലേക്ക്‌ സർക്കാർ പോവുമ്പോൾ അത്‌ ജനങ്ങൾക്ക്‌ ഉപകാരപ്രദമാവുന്ന രീതിയിൽ നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കണം.നിലവിൽ നമുക്ക്‌ ലഭിച്ചുകൊണ്ടിരിക്കുന്ന സേവനം നഷ്ടപ്പെടുന്ന രീതിയിലേക്ക്‌ എത്തുമോ എന്ന് ഞാൻ ഭയപ്പെടുന്നു.
നസീർ വാടാനപ്പള്ളി

error: Content is protected !!