ദുബായ്

അൽ അഹ്‍ലി ട്രാവൽ 11 -11 – മുതൽ അൽ സോറ ട്രാവൽ ആയി റീ ബ്രാൻഡ് ചെയ്യുന്നു 

യുഎ ഇ യിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ട്രാവൽ ആൻഡ് ടൂറിസം സ്ഥാപനമായ അൽ അഹ്‍ലി ട്രാവൽ നവംബർ 11 മുതൽ അൽ സോറ ട്രാവൽ ആൻഡ് ഹോളിഡേയ്‌സ് എന്ന പേരിൽ റീ ബ്രാൻഡിംഗ് നടത്തുന്നു. ദുബായ് അബു ഹെയിലിലെ സിറ്റി ബേ ബിസിനസ് സെന്ററിൽ ആണ് അൽ സോറ യുടെ പുതിയ ഓഫീസ് പ്രവർത്തിക്കുക . അടുത്ത തിങ്കളാഴ്ച ( നവംബർ 11 ) നു രാവിലെ 11 മണിക്കാണ് പുതിയ ഓഫീസ് ഉൽഘാടനം നടക്കുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. ഇക്കൊല്ലം ഡിസംബർ 31 വരെ അൽ അഹ്‍ലി എന്ന കൊമേർഷ്യൽ പേരിൽ തന്നെയാകും നേരത്തെയുള്ള കോർപ്പറേറ്റ് ഇടപാടുകൾ തുടരുക. തുടർന്ന് സമ്പൂർണ്ണമായും അൽ സോറ യിലേക്ക് മാറാനാണ് പദ്ധതി.