ഷാർജ സാഹിത്യം

എം എ യൂസഫലിയെ കുറിച്ച് മനോരമ ചീഫ് റിപ്പോർട്ടർ എഴുതിയ പുസ്തകം ഇന്ന് പ്രകാശിപ്പിക്കുന്നു 

ഇന്ത്യയുടെ അഭിമാനം എം എ യൂസഫലിയുടെ ജീവിതം ആസ്പദമാക്കി മലയാള മനോരമ ചീഫ് റിപ്പോർട്ടർ രാജു മാത്യു എഴുതിയ പുസ്തകം – യൂസഫലി – ഒരു സ്വപ്ന യാത്രയുടെ കഥ – ഇന്ന് ഷാർജ പുസ്തക മേളയിൽ പ്രകാശിപ്പിക്കുന്നു. വൈകുന്നേര 6 നാണ് പ്രകാശനം. ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ , ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ , രാജു മാത്യു , എന്നിവരും യുസഫലിയോടൊപ്പം ചടങ്ങിൽ പങ്കെടുക്കും.
70 കളുടെ തുടക്കത്തിൽ ധുംറ എന്ന കപ്പലിൽ ബോംബെയിൽ നിന്ന് ദുബായ് തീരത്ത് എത്തിയ സാധാരണക്കാരനായ  നാട്ടികക്കാരൻ  യൂസഫലി അതി കഠിനമായ അധ്വാനത്തിലൂടെ 5 ബില്യൺ ഡോളർ നെറ്റ് വർത്തുള്ള ആഗോള ബിസിനസുകാരനായി വളരുന്നതിന് പിന്നിലെ സത്യാന്വേഷണ വെല്ലുവിളികളും,  നേരും നെറിയും സൂക്ഷിച്ച ഒരു പച്ച മനുഷ്യന്റെ ജീവിതത്തിലെ വളർച്ചയുടെ അധ്യായങ്ങളുമാണ് രാജു മാത്യു വിന്റെ പുസ്തകത്തിലെ പ്രതിപാദ്യം. ലോകം കീഴടക്കുന്ന വിജയക്കുതിപ്പിൽ മുന്നോട്ടു നീങ്ങുന്ന ലുലു ഗ്രുപ്പിനെ നയിക്കുമ്പോഴും ജന്മ നാടായ നാട്ടികയ്‌ക്കും പരിസര പ്രദേശങ്ങൾക്കും വേണ്ടി എന്തും ചെയ്യാൻ ശ്രമിക്കുന്ന യൂസഫലിയുടെ നേർചിത്രങ്ങളും പുസ്തകം വിവരിക്കുന്നു.
error: Content is protected !!