ഷാർജ സാഹിത്യം

സാമന്തയുടെ കാമുകന്മാർ പ്രകാശനം നിർവഹിക്കപ്പെട്ടു.

നാലാം വ്യവസായ വിപ്ലവവും സാങ്കേതിക മുന്നേറ്റങ്ങളും ചർച്ച ചെയ്യുന്ന സാമന്തയുടെ കാമുകന്മാർ എന്ന പുസ്തകം ഷാർജ പുസ്തക മേളയിൽ വെച്ച് അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ഷാർജയുടെ മുൻ വൈസ് ചാൻസലറും ഷാർജ ലേബർ സ്റ്റാൻഡേർഡ്‌സ് ഡെവലൊപ്മെന്റ് അതോറിറ്റി ചെയർമാനുമായ സാലെം യൂസഫ് അൽ ക്വസീർ അൽ ഷമാലി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സി.കെ അബ്ദുൽ മജീദിന് കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. പി.കെ. അൻവർ നഹയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നൂതനസാങ്കേതികവിദ്യകളുടെ ആഘാതവും പ്രതിവിധികളും ചർച്ച ചെയ്യുന്ന പുസ്തകം ഇംഗ്ലീഷിലേക്കും അറബിയിലേക്കും മൊഴി മാറ്റി ഷാർജയിലെ തൊഴിലാളികളുടെ ഉന്നമനത്തിനായി ആരംഭിക്കുന്ന ലൈബ്രറികളുടെ ഭാഗമാക്കുമെന്ന് സാലെം അൽ യൂസഫ് പ്രഖ്യാപിച്ചു. ചടങ്ങിൽ അറ്റ്ലസ് എഡ്യൂക്കേഷണൽ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് മുൻസീർ, എ എ കെ ഗ്രൂപ്പ് ഡയറക്ടർ മുസ്ത്ഥഫ പറപ്പുറത്ത്, അബ്ദുൽ ഖാദർ ചെക്കിനാത്ത് ,ടെലെവെസ് മീനാ ഡയറക്ടർ റഫീഖ് എ. ടി, ബഷീർ തിക്കോടി, മുഹമ്മദ് പാളയാട്ട്, എന്നിവർ സംസാരിച്ചു. നിർമിത ബുദ്ധിയും ബ്ലോക്ക് ചെയിനുമുൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ മുൻപെങ്ങും ദൃശ്യമല്ലാതിരുന്ന മാറ്റങ്ങളാണ് നമുക്ക് സമ്മാനിക്കുന്നതെന്നും അവബോധവും തയ്യാറെടുപ്പും അത്യന്താപേക്ഷിതമാണെന്നും ഗ്രന്ഥകാരനായ ഉമർ അബ്ദുസ്സലാം നന്ദി പ്രസംഗത്തിൽ സൂചിപ്പിച്ചു. ഡി സി ബുക്ക്സ് ആണ് പുസ്തകത്തിന്റെ പ്രസാധനം നിർവഹിച്ചിരിക്കുന്നത്.

 

error: Content is protected !!