അജ്‌മാൻ വിനോദം

ആവേശപ്പൂരമായി ‘ചാലിശ്ശേരി ഫെസ്റ്റ് 2019’ ആഘോഷിച്ചു.

പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന, ഉത്സവങ്ങളുടെ നാടായ ചാലിശ്ശേരി എന്ന മനോഹര ഗ്രാമത്തിലെ പ്രവാസികളുടെ യു.എ.ഇയിലുള്ള, ജാതി മത രാഷ്ട്രീയത്തിനതീതമായ കൂട്ടായ്മയാണ് ‘എന്റെ ചാലിശ്ശേരി യു.എ.ഇ പ്രവാസി കൂട്ടായ്മ’.
പൂരങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍, ചന്ദനക്കുടം നേര്‍ച്ചകള്‍ തുടങ്ങി വിവിധങ്ങളായ ഉത്സവങ്ങളാല്‍ സമ്പന്നമായ ചാലിശ്ശേരി എന്ന ഗ്രാമത്തിലെ പ്രവാസികള്‍ക്ക് ഓരോ ഉത്സവങ്ങളും ഒരായിരം മധുരമുള്ള ഗൃഹാതുര സ്മരണകള്‍ മാത്രമായ് അവശേഷിക്കുമ്പോള്‍ പ്രവാസമണ്ണില്‍ ‘ചാലിശ്ശേരി ഫെസ്റ്റ് 2019’ എന്ന പേരില്‍ ഒരു ഉത്സവം പുനരാവിഷ്‌കരിക്കുകയായിരുന്നു. ചാലിശ്ശേരി പൂരത്തിന്റെ ആവേശത്തിമിർപ്പിൽ പൂരം ഓര്മപുതുക്കൽ കൂടിയായിരുന്നു ‘എന്റെ ചാലിശ്ശേരി യു.എ.ഇ പ്രവാസി കൂട്ടായ്മയുടെ’ ലക്ഷ്യം. അജ്‌മാൻ വുഡ്‌ലാം പാർക്ക് സ്കൂളിൽ വെച്ചായിരുന്നു പരിപാടി അരങ്ങേറിയത്. കാലത്ത് 10 മണി മുതൽ വൈകുന്നേരം 8 മണിവരെ നീണ്ടുനിന്ന പരിപാടിയിൽ ഗംഭീര ഓണസദ്യയും കായികമത്സരങ്ങളും ഒപ്പന, ഡാൻസ് തുടങ്ങിയവയും പ്രശസ്ഥ ഗായിക ലേഖാഅജയ് നയിച്ച ഗാനമേളയും അരങ്ങേറി.

മത്സരത്തിൽ വിജയികൾക്കുള്ള സമ്മാനദാനം നൽകി ‘എന്റെ ചാലിശ്ശേരി യു.എ.ഇ പ്രവാസി കൂട്ടായ്മയുടെ’ പ്രസിഡന്റ് ഇസ്മായിൽ തച്ചറയിൽ, സെക്രട്ടറി റിയാസ് അച്ചാരത്ത്, റിയാസ് ഹസ്സൻ, ഷിനോസ് മുഹമ്മദ്, ഫക്രുദീൻ ആലിക്കര എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Ente Chalissery – എന്റെ ചാലിശ്ശേരി ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ನವೆಂಬರ್ 16, 2019