ദുബായ്

ഇനി ക്രൂയിസ് യാത്രക്കാർക്ക് ദുബായിൽ എമിറേറ്റ്‌സ് ചെക്ക്-ഇൻ ടെർമിനൽ.

ക്രൂയിസ് കപ്പലിൽ ദുബായിലിറങ്ങുന്നവർക്ക് എമിറേറ്റ്‌സ് സേവനം എളുപ്പമാക്കാൻ പോർട്ട് റാഷിദിൽ പുതിയ ചെക്ക്- ഇൻ ടെർമിനൽ തുറന്നു. വിമാനത്താവളത്തിന് പുറത്തുള്ള ആദ്യ റിമോട്ട് ചെക്ക്-ഇൻ ടെർമിനലാണ് ഇത്. ക്രൂയിസ് കപ്പലുകളിൽനിന്ന് ഇറങ്ങുന്ന യാത്രക്കാർക്ക് അതേസമയം തന്നെ എമിറേറ്റ്‌സ് എയർലൈൻ ചെക്ക്-ഇൻ സാധ്യമാകും. ഉപഭോക്താക്കൾക്ക് വിമാനയാത്രയ്ക്ക് തൊട്ടുമുൻപ് ലഗേജിന്റെ ഭാരമില്ലാതെതന്നെ ദുബായ് കാണാനുള്ള അവസരവും എമിറേറ്റ്‌സ് നൽകും.
പോർട്ട് റാഷിദിലെ എമിറേറ്റ്‌സ് ചെക്ക്-ഇൻ ടെർമിനലിൽ എട്ട് കൗണ്ടറുകളാണ് ഉള്ളത്. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുൻപുതന്നെ ലഗേജ് പരിശോധനയും ബോർഡിങ് പാസുകൾ ഉൾപ്പെടെയുള്ളവ നൽകുകയും ചെയ്യും. 2020 ഏപ്രിൽവരെയാണ് ഈ സൗകര്യം.
അടുത്ത ആറുമാസത്തിനുള്ളിൽ 198 ക്രൂയിസ് കപ്പൽ പോർട്ട് റാഷിദിൽ എത്തുമെന്നാണ് പ്രതീക്ഷ. 2,80,000 യാത്രക്കാരെയും എമിറേറ്റ്‌സ് പ്രതീക്ഷിക്കുന്നു. ക്രൂയിസ് ടൂറിസത്തിൽ ദുബായ് വളർന്നുകൊണ്ടിരിക്കുകയാണ്. ഉപയോക്താക്കൾക്ക് തടസ്സരഹിതമായ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് എമിറേറ്റ്‌സ് എയർപോർട്ട് സർവീസസ് ഡിവിഷണൽ സീനിയർ വൈസ് പ്രസിഡന്റ് മുഹമ്മദ് മത്താർ പറഞ്ഞു.

error: Content is protected !!