ദുബായ്

അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ വർധിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നു മെട്രോ സ്റ്റേഷനുകൾ വികസിപ്പിക്കാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ) കരാർ നൽകി

അഞ്ചു വർഷത്തിനുള്ളിൽ 40 മെട്രോ സ്റ്റേഷനുകളുടെയും മറൈൻ സ്റ്റേഷനുകളുടെയും വികസനം നടപ്പാക്കുന്നതിന്റെ ഭാഗമായാണിതെന്ന് ആർടിഎ ഡയറക്ടർ  ജനറലും ചെയർമാനുമായ മാത്തർ അൽ തായർ അറിയിച്ചു.

ഓരോ സ്റ്റേഷനുകളിൽ നിന്നും വിവിധ ഗതാഗത മാർഗങ്ങളിലേക്കു മാറാനുള്ള സൗകര്യം, കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കുമുള്ള സൗകര്യങ്ങൾ വർധിപ്പിക്കൽ, നിശ്ചയദാർഢ്യമുള്ളവർക്ക് കൂടുതൽ സൗകര്യങ്ങൾ വർധിപ്പിക്കൽ, നിശ്ചയദാർഢ്യമുള്ളവർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തൽ എന്നിവയാണു പ്രധാനമായും ഉദ്ദേശിക്കുന്നത്. സ്റ്റേഷനുകൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തവും വിപുലവുമാക്കും. നടപ്പാല നിർമാണം, സൂചിക ബോർഡുകൾ സ്ഥാപിക്കൽ എന്നിവയും നവീകരണ നടപടികളിൽ ഉൾപ്പെടുന്നു.

ആദ്യഘട്ടമായി ദുബായ് മെട്രോയുടെ റെഡ് ലൈനിലെ ദുബായ് ഇന്റർനെറ്റ് സിറ്റി, ഡമാക് പ്രോപ്പർട്ടീസ്, യുഎഇ എക്സ്ചേഞ്ച് സ്റ്റേഷനുകളാണ് വിപുലീകരിക്കുക. മറ്റ് അഞ്ച് സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. അൽ റാഷിദിയ, ജിജികോ, അൽ ക്വയെദ, നൂർ ബാങ്ക്, ഫിനാൻഷ്യൽ സെന്റർ എന്നീ സ്റ്റേഷനുകളാണവ. ദുബായ് വാട്ടർ കനാൽ, ഷെയ്ഖ് സായിദ് റോഡ് എന്നീ ജലഗതാഗത സ്റ്റേഷനുകളിലും സൗകര്യങ്ങൾ വർധിപ്പിക്കും.

error: Content is protected !!