ഇന്ത്യ കേരളം

ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതി വിധി നാളെ..

ന്യൂഡല്‍ഹി: കേരളം ആകാംഷയോടെ കാത്തിരിക്കുന്ന ശബരിമല കേസിലെ പുനഃപരിശോധന ഹര്‍ജികളില്‍ വ്യാഴാഴ്ച സുപ്രീം കോടതി വിധി പറയും. രാവിലെ 10.30 നാണ് കോടതി വിധി പറയുക. എല്ലാപ്രായത്തിലും ഉള്ള  സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ വിധി പുനഃപരിശോധിക്കണോ വേണ്ടയോ എന്ന കാര്യത്തിലാണ് വിധി വരുന്നത്. 2006 ജൂലൈ 28 ന് തുടങ്ങിയ നിയമ നടപടികള്‍ ഏത് രീതിയിലാകും ഇനി മുന്നോട്ടുപോകുക എന്ന് തീരുമാനിക്കുന്ന വിധിയാണ് വരാനിരിക്കുന്നത്.

error: Content is protected !!