ഷാർജ

ഷാര്‍ജ സഫാരി മാളിലെ നാടന്‍ തട്ടുകടയുടെ ഉദ്ഘാടനം പ്രശസ്ത ടെലിവിഷന്‍ അവതാരകനും, മജീഷ്യനും, ഷെഫും ആയ രാജ് കലേഷ്, സഫാരി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍, സഫാരി ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷമീം ബക്കര്‍ എന്നിവര്‍ചേര്‍ന്ന് നിര്‍വഹിച്ചു.

 

യു.എ.ഇ യിലെ ഏറ്റവുംവലിയഹൈപ്പര്‍മാര്‍ക്കറ്റ് ആയ സഫാരിയുടെകേരളപ്പിറവി സമ്മാനമാണ് തട്ടുകടയെന്ന് സഫാരി മാനേജ്‌മെന്റ് പറഞ്ഞു. സ്വാദിഷ്ടമായ വിഭവങ്ങള്‍ ഗുണ മേന്മയോടെകുറഞ്ഞ വിലയില്‍ ലഭ്യമാക്കുകയാണ് സഫാരിചെയ്യുന്നതെന്നും അവര്‍കൂട്ടിചേര്‍ത്തു. നിരവിധി പ്രത്യേകതകളോടെയാണ് സഫാരി തട്ടുകട തയ്യാറാക്കപ്പെട്ടിട്ടുള്ളത്.

കേരളത്തിന്റെ നാട്ടു വഴിയേ അനുസ്മരിപ്പിക്കുംവിധം മനോഹരമായി തയ്യാറാക്കപ്പെട്ടിട്ടുള്ള തട്ടുകട ഓലയും, മുളയുംകൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. സമീപത്തുള്ള ആല്‍മരവും, ഇലക്ട്രിക്ക് പോസ്റ്റും, കിണറും, മൈല്‍കുറ്റിയും, ബസ്‌സ്‌റ്റോപ്പും, താപാല്‍ പെട്ടിയും, വാഴത്തോട്ടവുംഎല്ലാം മലയാളിയെ ഗൃഹാതുര സ്മരണകളിലേക്ക് കൊണ്ടുപോകുംവിധം മനോഹരമായി സംവിധാനിച്ചിരിക്കുന്നു. തട്ടുകടയിലെ സ്റ്റാഫുകളുടെ വസ്ത്രധാരണം പോലും നാടന്‍ രീതിയിലാണ്. പുരുഷന്മാര്‍ ബനിയനും, കൈലി മുണ്ടും, തലേകെട്ടുംസ്ത്രീകള്‍ ബ്ലൗസും, കൈലിമുണ്ടും തലേകെട്ടും ധരിച്ചാണ് തട്ടുകടയില്‍സേവനമനുഷ്ഠിക്കുന്നത്.

നെല്ലിക്ക, മാങ്ങ, പൈനാപ്പിള്‍, കാരറ്റ്തുടങ്ങി ഉപ്പിലിട്ട വിഭവങ്ങളും, കപ്പലണ്ടി മിഠായി, എള്ളുണ്ട, തേന്‍നിലാവ്തുടങ്ങിയവയും ലഭ്യമാക്കിയിട്ടുള്ള ഉന്തുവണ്ടിയും ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.

നാടിന്റെ പഴമയെ പുതതലമുറയും ഏറെകൗതുകത്തോടെയാണ് വീക്ഷിക്കുന്നത്. തങ്ങളുടെകുട്ടിക്കാലത്തെ നാടിന്റെ ഓര്‍മ്മകളെ മക്കള്‍ക്ക് പകര്‍ന്നു നല്‍കാനുള്ള അസുലഭ അവസരമായി രക്ഷിതാക്കള്‍ക്കും ഏറെസ്വീകാര്യമായി മാറിയിരിക്കുന്നു ആദ്യദിനത്തില്‍ തന്നെ സഫാരി തട്ടുകട. ഉദ്ഘാടന ദിവസത്തെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ആയിരകണക്കിന് പേരാണ് തട്ടുകടയിലെ വിഭവങ്ങള്‍ ആസ്വദിച്ചത്.

കേരളത്തിന്റെരുചിവൈവിദ്യങ്ങള്‍ തനി നാടന്‍ രീതിയില്‍ തന്നെ തയ്യാറക്കപ്പെട്ടിരിക്കുന്നു എന്നതാണ് തട്ടുകടയെ ഏറെവ്യത്യസ്തമാക്കുന്നത്. കിടിലന്‍ മീന്‍കറി, പൊരിച്ച ‘മുയുവന്‍ കോഴി’, മട്ടാഞ്ചേരി പോത്ത് ഉലര്‍ത്ത്, മുല്ലപന്തല്‍ താറാവ് മപ്പാസ്, കുട്ടപ്പന്‍ കൊഞ്ചി ഫ്രൈ, തകര്‍പ്പന്‍ കപ്പ ബിരിയാണി, ഇടിവെട്ട് കൂട്ട്‌കെട്ട്, സ്‌പെഷ്യല്‍ തട്ടുകട ബിരിയാണി, വയനാടന്‍ മുയല്‍റോസ്റ്റ്, ബേപ്പൂര്‍ചിക്കന്‍ ഫ്രൈ, ഒല്ലൂര്‍ പോത്തുംകൂര്‍ക്കയും, കല്ലുമ്മക്കായ ഉലര്‍ത്ത്, കുമരകം മീന്‍കറി, കുമ്പളങ്ങി കപ്പ ബിരിയാണി, ആലപ്പുഴ ഡക്ക് മപ്പാസ്, വേമ്പനാടന്‍ ചെമ്മീന്‍ കറി, ട്രാവന്‍കൂര്‍ ചിക്കന്‍ കറിതുടങ്ങി പേര് കേള്‍ക്കുമ്പോള്‍ തന്നെ നാവില്‍കൊതിയൂറുന്ന വിഭവങ്ങളാണ്‌വ്യത്യസ്ത ദിവസങ്ങളിലെ മെനുവായി സഫാരി തയ്യാറാക്കിയിരിക്കുന്നത്. ഷാര്‍ജ മുവൈലയിലെ സഫാരി മാളിലെ രണ്ടാം നിലയിലെ ഫുഡ്‌കോര്‍ട്ടിലും, ഗ്രൗണ്ട് ഫ്‌ലോറിലെ ബേക്കറിഹോട്ടി ഫുഡ്‌വിഭാഗത്തിലുമായാണ് തട്ടുകട സംവിധാനിച്ചിട്ടുള്ളത്.

സഫാരി മാനേജ്‌മെന്റ് പ്രതിനിധികള്‍ സന്നിഹിതരായ ചടങ്ങില്‍ രാജ് കലേഷിന്റെഗെയിംഷോയും, മാജിക്ക് ഷോയും അരങ്ങേറി. വരും ദിവസങ്ങില്‍വ്യത്യസ്തമായ വിഭവങ്ങളും, പരിപാടികളുമാണ് ഉപഭോക്താക്കള്‍ക്കായി സഫാരി തട്ടുകട ഒരുക്കിയിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു.

 

“Thattukada” Inauguration by Raj Kalesh at Safari Mall

Safari Mall Sharjah ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶುಕ್ರವಾರ, ನವೆಂಬರ್ 1, 2019