ഇന്ത്യ

ടി എൻ ശേഷന് വിട; സംസ്കാരം ഇന്ന് വൈകിട്ട്.

മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി എൻ ശേഷന് വിട. വാർദ്ധക്യസഹജമായ അസുഖത്തെ തുട‍ർന്ന് ചെന്നൈയിലെ വസതിയിൽ  ഇന്നലെ രാത്രി 9.30 ഓടെ ആയിരുന്നു അന്ത്യം. ദീർഘനാളായി ചികിത്സയിലായിരുന്നു. പൊതുദർശനത്തിന് ശേഷം  ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ചെന്നൈ ബസന്ത് നഗർ ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ.തെരഞ്ഞെടുപ്പ് കമ്മീഷനിൽ വിപ്ലവകരമായ മാറ്റങ്ങ.ൾ കൊണ്ടുവന്ന വ്യക്തിയാണ് വിട വാങ്ങിയത്.