അബൂദാബി

യുഎഇക്ക് നാളെ പതാകദിനം

യുഎഇ പ്രസിഡന്‍റായി ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 2004 നവംബർ മൂന്നിന് അധികാരമേറ്റതിന്‍റെ സ്മരണാർഥം നാളെ പതാക ദിനമായി ആചരിക്കും.ഇതിന്‍റെ ഭാഗമായി ദേശസ്നേവും ഐക്യവും അഖണ്ഡതയും പ്രതിധ്വനിക്കുന്ന ചതുർവർണ പതാക യുഎഇയിലെങ്ങും ഉയരും.രാജ്യത്തെ കെട്ടിടങ്ങളും പരിസരവും നഗരവീഥികളും ദേശീയ പതാകകൾ കൊണ്ട് അലങ്കരിക്കും. ഐക്യ അറബ് എമിറേറ്റ് പ്രഖ്യാപനം നടന്ന ദുബായ് ജുമൈറയിലെ യൂണിയൻ ഹൗസിൽ പ്രത്യേക പതാക ഉയർത്തൽ ചടങ്ങ് നടക്കും. പതാക ദിനം ആചരിക്കാൻ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ്  ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു.