ദുബായ്

ബുർജ് ഖലീഫയുടെ ‘അറ്റ് ദി ടോപ്’ വിൽക്കാനില്ല – എമ്മാർ

ദുബായ്: ബുർജ് ഖലീഫയുടെ ‘അറ്റ് ദി ടോപ്’ വിൽക്കാനില്ലെന്ന് എമ്മാർ പ്രോപ്പർട്ടീസ്. കഴിഞ്ഞ ദിവസം ഒരു പ്രമുഖ മാധ്യമം ലോകത്തിലെ ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിലെ ഒബ്സെർവേഷൻ ഡെക്ക് വിൽക്കാൻ പോകുന്നുവെന്നും ഇതിനായി ഉപദേഷ്ടാവിനെ സമീപിച്ചുവെന്നും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ വിൽക്കുന്നില്ലെന്നാണ് അധികൃതരുടെ നിലപാട്.

error: Content is protected !!