ദേശീയം

ഏവിയേഷൻ വീക്ക്‌ നെറ്റ്‌വർക്കിന്റെ എയർലൈൻ സ്ട്രാറ്റജി അവാർഡ് എയർ അറേബ്യയ്ക്ക്..

ഏവിയേഷൻ വീക്ക്‌ നെറ്റ്‌വർക്കിന്റെ എയർലൈൻ സ്ട്രാറ്റജി അവാർഡ് എയർ അറേബ്യയ്ക്ക്.. ലോകത്തിലെ ഏറ്റവും വലിയ ബഡ്ജറ്റ് എയർലൈനായ എയർ അറേബ്യ ഏവിയേഷന്റെ വീക്ക് നെറ്റ്വർക്കിന്റെ സ്ട്രാറ്റജി പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടു. മാർച്ച് 12ന് വാഷിംഗ്ടണിൽ വെച്ച് നടക്കുന്ന ചടങ്ങിൽ എയർ അറേബ്യയുടെ ഗ്രൂപ്പ്‌ സിഇഒ ആദിൽ അൽ അലി പുരസ്കാരം ഏറ്റുവാങ്ങും. ലക്ഷണക്കണിന് ഏവിയേഷൻ പ്രൊഫഷണലുകളുടെ പൊതു വേദിയാണ് ഏവിയേഷൻ വീക്ക്‌ നെറ്റ്‌വർക്ക്. ഏറ്റവും കുറഞ്ഞ ചെലവിൽ യാത്രക്കാരെ കൊണ്ടു പോകുകയും അതേസമയം സ്ഥിരമായ ലാഭം ഉണ്ടാക്കുകയും അത് നിലനിർത്തുകയും ചെയ്ത പേരിലാണ് എയർ അറേബ്യ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. എയർ അറേബ്യയുടെ നയതന്ത്രപരമായ സമീപനങ്ങൾ യാത്രക്കാർക്കും മാനേജ്മെന്റിനും ഗുണകരമായി മാറുന്നുവെന്ന് പരക്കെ പ്രശംസ നേടിയതാണ്. എയർ അറേബ്യയ്ക്ക് അവാർഡ് ലഭിച്ചതിലുള്ള സന്തുഷ്ടി പ്രകടിപ്പിച്ചു. യാത്രക്കാരോടുള്ള പ്രതിബദ്ധത തുടർന്നും ഉണ്ടാകുമെന്നും അതേസമയം മാനേജ്മെൻറ് ലാഭകരമായ തന്നെ മുന്നോട്ടു പോകാനുള്ള നയപരിപാടികൾ ആവിഷ്കരിക്കും എന്നും എയർ അറേബ്യ വാർത്താക്കുറിപ്പിൽ അറിയിച്ചു

error: Content is protected !!