Uncategorized ഷാർജ

തൃശ്ശൂർ ജില്ലയിലെ അടാട്ട് പഞ്ചായത്ത് NRI’S അപ്‌നയുടെ പതിനേഴാം വാർഷികം ”അടാട്ട് ഗ്രാമോത്സവം” എന്ന പേരിൽ ഷാർജയിൽ ആഘോഷിച്ചു.

അടാട്ട് പഞ്ചായത്ത് NRI’S അപ്‌നയുടെ പതിനേഴാം വാർഷികം ”അടാട്ട് ഗ്രാമോത്സവം” എന്ന പേരിൽ കഴിഞ്ഞ
ഡിസംബർ 6 ന് വെള്ളിയാഴ്ച ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ പ്രൗഢ ഗംഭീരമായി ആഘോഷിച്ചു.
വടക്കാഞ്ചേരി MLA യും സർവ്വോപരി അടാട്ടുകാരനുമായ ശ്രീ അനിൽ അക്കര MLA ഉത് ഘാടനം നിർവഹിച്ചു. ചലച്ചിത്ര നാടക പരസ്യ മേഖലയിലെ പ്രമുഖൻ ശ്രീ ബാലചന്ദ്രൻ പറങ്ങോടത്ത്, യു എ ഇ യിലെ ബിസിനസ്സ് രംഗത്തെ പ്രമുഖനും ദുബായ് എമിഗ്രേഷൻ EX ഡയറക്ടറുമായിരുന്ന ഫൈസൽ ജമാൽ സയീദ് അൽ കാബി, IAS പ്രസിഡണ്ട് ശ്രീ EP ജോൺസൺ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തുകൊണ്ട് ആശംസകൾ നേർന്നു  സംസാരിച്ചു .

അടാട്ട് ഗ്രാമോത്സവത്തിന് മാറ്റ് കൂട്ടികൊണ്ട് ഐഡിയ സ്റ്റാർ സിങ്ങർ വിന്നർ ശ്രീ വിവേകാനന്ദന്റെ നേതൃത്വത്തിൽ നടന്ന സംഗീതനിശ സദസിനെ ആവേശം കൊള്ളിച്ചു. കൂടാതെ യു എ ഇ യിലെ പ്രഗൽഭ കലാകാരന്മാരുടെയും കലാകാരികളുടെയും നൃത്ത സംഗീത വിസ്മയങ്ങളും അരങ്ങേറി. ചടങ്ങിൽ എല്ലാ വിശിഷ്ടാഥിതികളെയും സ്പോൺസർമാർയും മൊമെന്റോ നൽകി ആദരിച്ചു. ശ്രീ അനിൽ അക്കര MLA പങ്കെടുത്ത ഇന്ത്യക്ക് പുറത്തുള്ള ആദ്യ പരിപാടി എന്ന പ്രത്യേകതക്കർഹമായി അപ്‌നയുടെ അടാട്ട് ഗ്രാമോത്സവം 2019.

അപ്‌നയുടെ പ്രസിഡന്റ് ശ്രീ ഉണ്ണികൃഷ്ണൻ പാറമേൽ വടക്കാഞ്ചേരി MLA ശ്രീ അനിൽ അക്കരക്ക് മോമെന്റോ നൽകി ആദരിക്കുന്നു. അപ്‌നയുടെ വനിതാ വിഭാഗം പ്രസിഡന്റ് ശ്രീമതി. ബിന്ദു അനിൽകുമാർ, അപ്‌നയുടെ രക്ഷാധികാരി ശ്രീ സുഭാഷ് ചന്ദ്രബോസ്,വിശിഷ്ടാതിഥികളായ ശ്രീ. ഫൈസൽ ജമാൽ സയീദ് അൽ കാബി , ശ്രീ. ബാലചന്ദ്രൻ പറങ്ങോടത്ത്, ജനറൽ സെക്രട്ടറി ശ്രീ. കൃഷ്ണദാസ് മേനോൻ , അപ്‌നയുടെ ട്രെഷറർ ശ്രീ. ജിത്ത് ഗോപിനാഥൻ എന്നിവർ സമീപം.

 

error: Content is protected !!