ദുബായ്

യു.എ.ഇ.എക്സ്ചേഞ്ച് – ചിരന്തന മാധ്യമ പുരസ്കാരങ്ങൾ വ്യാഴയാഴ്ച വിതരണം ചെയ്യും

ദുബായ്: യു.എ.ഇ. എക്സ്ചേഞ്ചും ചിരന്തന കലാസാംസ്കാരിക വേദിയും ചേർന്ന് യശഃശരീരനായ പത്രപ്രവർത്തകൻ പി.വി.വിവേകാനന്ദന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയപുരസ്കാരം മലയാള പത്രപ്രവർത്തകരിലെ തലയെടുപ്പുള്ള വ്യക്തിത്വവും ഏഷ്യാനെറ്റ് ന്യൂസ് ചീഫ് എഡിറ്ററുമായ എം.ജി. രാധാകൃഷ്ണനും, അന്തരിച്ച മാധ്യമകാരൻ വി.എം.സതീഷിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ, ഗൾഫിലെ ഇംഗ്ലീഷ് മാധ്യമങ്ങളിലെ മികച്ച ഇന്ത്യൻ പത്രപ്രവർത്തകയ്ക്കുള്ള പുരസ്‌കാരത്തിന് ഖലീജ് ടൈംസ് അസിസ്റ്റന്റ് എഡിറ്റർ അഞ്ജന ശങ്കർ, രാജീവ് ചെറായി സ്മാരക പുരസ്‌കാരത്തിന് ഗോൾഡ് എഫ്.എം. പ്രോഗ്രാം ഡയറക്ടർ ആർ.ജെ വൈശാഖ് സോമരാജൻ  എന്നിവരും

ഗൾഫിലെ മികച്ച മാധ്യമപ്രവർത്തനത്തിനുള്ള പതിനെട്ടാമത് യു.എ.ഇ.എക്സ്ചേഞ്ച് – ചിരന്തന മാധ്യമ പുരസ്‌കാരങ്ങളിൽ അച്ചടി മാധ്യമരംഗത്തെ മികവിന് ഗൾഫ് മാധ്യമം ചീഫ് കറസ്പോണ്ടന്റ് സവാദ് റഹ്‌മാനും ടെലിവിഷൻ ജേർണലിസത്തിൽ അമൃതാ ന്യൂസ് ബ്യൂറോ ചീഫ് നിഷ് മേലാറ്റൂരും റേഡിയോ ജേർണലിസത്തിൽ ഹിറ്റ് എഫ്.എം. വാർത്താ അവതാരകൻ ഫസ്‌ലുവും ഓൺലൈൻ മീഡിയയിൽ പ്രവാസലോകം.കോം എന്ന വെബ് പോർട്ടലിന്റെ എഡിറ്റർ അമ്മാർ കിഴുപറമ്പിനും
ഖലീജ് ടൈംസ് ഫോട്ടോഗ്രാഫർ ശിഹാബ് മികച്ച ഫോട്ടോ ജേർണലിസ്റ്റായും ജയ്‌ഹിന്ദ്‌ ന്യൂസിലെ ക്യാമറാമാൻ മുജീബ് മികച്ച വീഡിയോ ജേർണലിസ്റ്റിനുമുള്ള പുരസ്ക്കാരങ്ങൾ 26-12-2019 വ്യാഴം രാത്രി 7 മണിക്ക് ദുബൈ ദേരയിലുള്ള ഫ്ലോറ ഗ്രാന്റ് ഹോട്ടലിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുമെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി പറഞ്ഞു.

error: Content is protected !!