Uncategorized ദുബായ്

ക്രിസ്തുമസ് ദിനത്തിൽ ജബൽ അലിയിൽ വാഹനാപകടത്തിൽ 2 മലയാളി യുവാക്കൾ മരണമടഞ്ഞു.

ദുബായ്- അബുദാബി റോഡില്‍ ജബല്‍അലിക്ക് അടുത്താണ് അപകടമുണ്ടായത്.
പട്ടാമ്പി സ്വദേശി രോഹിത് കൃഷ്ണകുമാര്‍ (19), തിരുവനന്തപുരം കവടിയാറിലെ ആനന്ദ് കുമാറിന്റെയും രാജേശ്വരിയുടെയും മകന്‍ ശരത് കുമാര്‍ (21) എന്നിവരാണ് മരിച്ചത്. ഇരുവരും നേരത്തെ ദുബായ് ഡി.പി.എസില്‍ സഹപാഠികളായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്നാണ് പ്രാഥമിക റിപ്പോർട്ട് . ദുബായിലെ പഠനത്തിന് ശേഷം വിദേശത്തേക്ക് ഉപരിപഠനത്തിന് പോയ ഇരുവരും ക്രിസ്മസ് അവധിക്ക് ദുബായിലുള്ള രക്ഷിതാക്കളുടെ അടുത്തേക്ക് വന്നതായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ രോഹിതിനെ താമസസ്ഥലത്തേക്ക് കൊണ്ടുവിടാന്‍ പോകുന്നതിനിടയിലായിരുന്നു അപകടം. ശരത് അമേരിക്കയിലും രോഹിത് യു.കെയിലുമാണ് ഉപരിപഠനം നടത്തിക്കൊണ്ടിരിക്കുന്നത്.

Sharat Kumar (left) and Rohit Krishnakumar.

error: Content is protected !!