കേരളം ദുബായ്

ടി. കുഞ്ഞബ്ദുല്ല ഹാജി നിര്യാതനായി

ദുബൈ: സാമൂഹിക, മത രംഗങ്ങളില്‍ നിറസാന്നിധ്യവും റിട്ട. ടൗണ്‍ പ്ലാനറുമായിരുന്ന ടി. കുഞ്ഞബ്ദുല്ല ഹാജി നിര്യാതനായി. ദുബൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ബ്രോനറ്റ് ഗ്രൂപ്പ്, സ്റ്റോറീസ് ഫര്‍ണിച്ചര്‍ സ്ഥാപനമേധാവികളുടെ പിതാവാണ്. 80 വയസ്സായിരുന്നു.
കേരളത്തിനകത്തും പുറത്തും വിവിധ വിദ്യാഭ്യാസ, സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സലഫി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി, സനാബില്‍ സകാത്ത് കമ്മിറ്റി പ്രസിഡന്റ്, അല്‍ ഫിത്വ്‌റ പ്രീ സ്‌കൂള്‍ പ്രസിഡന്റ് എന്നീ പദവികളിലും തുടരവെയാണ് നിര്യാണം. കെ.എന്‍.എം കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ്, കെ.എന്‍.എം സംസ്ഥാന കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ – ആയിശ പി.പി (പറച്ചേരി പറമ്പില്‍, ആരാമ്പ്രം). മക്കള്‍ – സഹീര്‍ കെ.പി (സ്റ്റോറീസ് ഫര്‍ണിച്ചര്‍), അബ്ദുല്‍ നസീര്‍ കെ.പി (സ്റ്റോറീസ് ഫര്‍ണിച്ചര്‍), ഹാരിസ് കെ.പി (സ്റ്റോറീസ് ഫര്‍ണിച്ചര്‍). ശൈഖ, ജസീല (കോരങ്ങാട്, താരമരശ്ശേരി), ഹസീന (കുറ്റിക്കണ്ടി, കിനാലൂര്‍) എന്നിവര്‍ മരുമക്കളാണ്. പേരമക്കള്‍ – ആയിശ ശാനു (ഭര്‍ത്താവ്: അബ്ദുല്‍ റഊഫ് – ഹാശിം ഹൈപ്പര്‍മാര്‍ക്കറ്റ് അജ്മാന്‍), അബ്ദുല്‍ വാഫി, അബ്ദുല്‍ ശാലിക്, അബ്ദുല്‍ ശാദ്, ജാസിം അദ്‌നാന്‍, ഖദീജ ദുആ, ആദില്‍ ഹംദ്.
മയ്യിത്ത് നമസ്‌കാരം ഇന്നു വൈകീട്ട് 4.15ന് കോഴിക്കോട് കണ്ടോത്ത്പാറ (കണ്ടോത്ത്, പാലച്ചോട്, പയ്യോളി) മസ്ജിദു റഹ്മ പള്ളിയില്‍ നടക്കും.

error: Content is protected !!