ദുബായ്

യു.എ.ഇ ദീര്‍ഘകാലവിസക്ക് അപേക്ഷിക്കാന്‍ വെബ്സൈറ്റ്.

ദുബായ് : യു.​എ.​ഇ​യി​ല്‍ ദീ​ര്‍ഘ​കാ​ല ഗോ​ള്‍ഡ​ന്‍ വി​സ​ക്ക് അ​പേ​ക്ഷി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ പു​തി​യ വെ​ബ്സൈ​റ്റ് ആ​രം​ഭി​ച്ചു. നി​ല​വി​ല്‍ താ​മ​സ വി​സ​യു​ള്ള​വ​ര്‍ക്കും രാ​ജ്യ​ത്തി​ന്​ പു​റ​ത്തു​ള്ള​വ​ര്‍ക്കും മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ദീ​ര്‍ഘ​കാ​ല വി​സ​ക്ക് അ​പേ​ക്ഷി​ക്കാം. യു.​എ.​ഇ​യി​ല്‍ സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങാ​നും ദീ​ര്‍ഘ​കാ​ലം ക​ഴി​യാ​നും ആ​ഗ്ര​ഹി​ക്കു​ന്ന​ വ​ര്‍ക്കാ​ണ് ഗോ​ള്‍ഡ​ന്‍ വി​സ അ​നു​വ​ദി​ക്കു​ക. business.goldenvisa.ae എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ​യാണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. വെ​ബ്സൈ​റ്റി​ല്‍ പേ​ര് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത് നാ​മ​നി​ര്‍ദേ​ശം സ​മ​ര്‍പ്പി​ക്ക​ലാ​ണ് ആ​ദ്യ​ഘ​ട്ടം. അ​പേ​ക്ഷ പ​രി​ശോ​ധി​ച്ച് യോ​ഗ്യ​ത​യു​ള്ള​വ​ര്‍ക്ക് രേ​ഖ​ക​ള്‍ അ​പ്‍ലോ​ഡ് ചെ​യ്യാ​ന്‍ സൗ​ക​ര്യം ന​ല്‍കും. അ​പേ​ക്ഷ​ക​ര്‍ സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങാ​ന്‍ പ​രി​ച​യ​മു​ള്ള​വ​രോ നി​ല​വി​ല്‍ ഏ​തെ​ങ്കി​ലും സ്ഥാ​പ​ന​ത്തി​​െൻറ മു​ഖ്യ​ഓ​ഹ​രി പ​ങ്കാ​ളി​യോ ഉ​യ​ര്‍ന്ന ത​സ്തി​ക​യി​ലു​ള്ള​വ​രോ ആ​ക​ണം. മി​ക​ച്ച ബി​സി​ന​സ് ആ​ശ​യ​വു​മു​ണ്ടാ​ക​ണം.

രേ​ഖ​ക​ള്‍ കൃ​ത്യ​മാ​ണെ​ങ്കി​ല്‍ യു.​എ.​ഇ​ക്ക് പു​റ​ത്തു​ള്ള​വ​ര്‍ക്ക് ആ​റു​മാ​സ​ത്തെ മ​ള്‍ട്ടി​പ്​​ള്‍ എ​ന്‍ട്രി വി​സ ന​ല്‍കും. യു.​എ.​ഇ​യി​ല്‍ നി​ല​വി​ലു​ള്ള​വ​ര്‍ക്ക് ഒ​രു മാ​സ​ത്തെ താ​ൽ​ക്കാ​ലി​ക ബി​സി​നി​സ് വി​സ ന​ല്‍കും. സം​രം​ഭം തു​ട​ങ്ങു​ന്ന​ത​ു സം​ബ​ന്ധി​ച്ച സാ​ധ്യ​ത​ക​ള്‍ പ​ഠി​ക്കാ​നാ​ണി​ത്. പി​ന്നീ​ട് സം​രം​ഭം തു​ട​ങ്ങു​ന്ന​തോ​ടൊ​പ്പം താ​ൽ​ക്കാ​ലി​ക വി​സ ദീ​ര്‍ഘ​കാ​ല റെ​സി​ഡ​ന്‍സ് വി​സ​യാ​ക്കി മാ​റ്റി​യെ​ടു​ക്കാം. എ​ല്ലാ അ​ഞ്ചു​വ​ര്‍ഷ​വും പു​തു​ക്കാ​ന്‍ ക​ഴി​യു​ന്ന സ്ഥി​ര​താ​മ​സ വി​സ​യാ​യി​രി​ക്കും ഇ​തെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. വി​സ ല​ഭി​ക്കു​ന്ന​വ​ര്‍ക്ക് മാ​താ​പി​താ​ക്ക​ള​ട​ക്കം കു​ടും​ബ​ത്തെ സ്പോ​ണ്‍സ​ര്‍ ചെ​യ്യാ​നും സ്വ​ന്തം സ്ഥാ​പ​ന​ത്തി​ലെ മൂ​ന്നു​പേ​ര്‍ക്ക് റെ​സി​ഡ​ന്‍സി വി​സ​ക്ക് അ​പേ​ക്ഷി​ക്കാ​നും യോ​ഗ്യ​ത​ യു​ണ്ടാ​യി​രി​ക്കും. ദു​ബായി​ല്‍ ഏ​രി​യ 2071, അ​ബൂ​ദ​ബി​യി​ല്‍ ഹ​ബ് 71 എ​ന്നീ സം​വി​ധാ​ന​ങ്ങ​ളാ​ണ് ബി​സി​ന​സ് വി​സ ല​ഭ്യ​മാ​ക്കാ​ന്‍ അ​പേ​ക്ഷ​ക​ര്‍ക്ക് അ​വ​സ​രം ന​ല്‍കു​ന്ന​ത്.

error: Content is protected !!