ടെക്നോളജി ദുബായ്

‘ഇമോടെറ്റ്’ വൈറസ്: ജാഗ്രത നിർദ്ദേശവുമായി TRA

ദുബായ്: ‘ഇമോടെറ്റ്’ എന്നപേരിൽ ഉപയോക്താക്കളെ ബാധിക്കാവുന്ന വൈറസിനെതിരെ മുന്നറിയിപ്പുനൽകി ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (TRA). ഇമെയിൽ കാമ്പയിനുകൾ വഴിയോ ബൾക്ക് സ്പാം വഴിയോ ഉപയോക്താക്കളെ ഈ വൈറസ് ബാധിക്കാം.

വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ചു കൊണ്ട് വ്യക്തിഗത വിവരങ്ങളും ഫോൺ നമ്പർ, ഇ-മെയിൽ തുടങ്ങിയ വിവരങ്ങളും ശേഖരിക്കുന്ന തരത്തിലുള്ള ലിങ്കുകൾ ക്ലിക്ക് ചെയ്യുകയോ പ്രതികരിക്കുകയോ ചെയ്യരുതെന്ന് പൊതുജനങ്ങൾക്ക് TRA മുന്നറിയിപ്പ് നൽകുന്നു.

ഡിവൈസുകളിൽ യഥാസമയം ആൻറിവൈറസ് ആപ്ലിക്കേഷനുകൾ അപ്ഡേറ്റ് ചെയ്യാനും വിശ്വസനീയമല്ലാത്ത സ്രോതസ്സുകളിൽ നിന്ന് പൈറേറ്റഡ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാനും TRA നിർദേശിക്കുന്നതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

error: Content is protected !!