കേരളം വിനോദം

ചിരിയുടെ പൂരവുമായി ഗൗതമന്റെ രഥം വരുന്നു

ചിരിയുടെ രഥവുമായി കുഞ്ഞിരാമായണം ടീം വീണ്ടും ഒന്നിക്കുന്നു. നീരജ് മാധവിനെ നായകനാക്കി നവാഗതനായ ആനന്ദ് മേനോൻ രചനയും സംവിധാനവും നിർവഹിച്ചു വ്യത്യസ്തമായ കഥാ തന്തുവുമായി എത്തുന്ന ഗൗതമന്റെ രഥം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കിച്ചാപ്പൂസ് എന്റെർറ്റൈന്മെന്റ്സ് ന്റെ ബാനറിൽ ഐ സി എൽ ഫിൻകോർപ് സി എം ഡി കെ.ജി.അനിൽകുമാർ ആണ് നിർമിച്ചിരിക്കുന്നത്. നീരജ് മാധവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന ചിത്രത്തിൽ രഞ്ജി പണിക്കർ, ബേസിൽ ജോസഫ്, വത്സല മേനോൻ, ദേവി അജിത്, ബിജു സോപാനം, പ്രജോത് കലാഭവൻ എന്നിവർക്കൊപ്പം കൃഷ്‌ണേന്ദു, സ്വാദിഖ് റഹീം, നാദിയ തുടങ്ങിയ പുതുമുഖങ്ങളും ഒന്നിയ്ക്കുന്നു. പുണ്യ എലിസബത്ത് ബോസ് ആണ് നായിക. കുഞ്ഞിരാമായണത്തിന് പിന്നിൽ പ്രവർത്തിച്ച അണിയറപ്രവർത്തകർ തന്നെയാണ് ഈ ചിത്രത്തിന് പിന്നിലും അണിനിരക്കുന്നത്. ക്രീയേറ്റീവ് ഡയറക്ടർ ബേസിൽ ജോസഫ്. വിഷ്ണു ശർമ്മ ഛായാഗ്രഹണം നിർവഹിച്ചിരിയ്ക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അപ്പു ഭട്ടതിരി ആണ്. സംഗീതം നവാഗതനായ അങ്കിത് മേനോൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിനീഷ് ചന്ദ്രൻ. ജനുവരിയിൽ റിലീസിന് ഒരുങ്ങുന്ന ഗൗതമന്റെ രഥം പൂർണമായും നർമ്മത്തിന്റെ അകമ്പടിയോടെ എത്തുന്ന ചിത്രമാണ്.