ദുബായ്

യു.എ.ഇയിലുള്ള തൊഴില്‍രഹിതരും തൊഴിലന്വേഷകരുമായ ഇന്ത്യക്കാരെ വിശിഷ്യാ മലയാളികളെ ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു പ്രത്യേക തൊഴില്‍ദാന പദ്ധതി. റാസ് അൽ ഖോർ തദ്‌ബീർ നൽകുന്ന ആനുകൂല്യങ്ങൾ അറിയാനായി ലിങ്ക് വായിക്കൂ …..

യു.എ.ഇയില്‍ ഗാര്‍ഹീക ജീവനക്കാരെ ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായിഗാര്‍ഹീക ജീവനക്കാരെ തരപ്പെടുത്തിക്കൊടുക്കുന്ന ഒരു സംവിധാനമാണ് ഹാബിറ്റെറ്റ് തദ്ബീര്‍ സെന്‍റര്‍.ഗാര്‍ഹീക തൊഴിലാളികള്‍ക്ക് ആധികാരികമായി വിസ ഇഷ്യു ചെയ്യുന്നതിനും ഹാബിറ്റെറ്റ് തദ്ബീര്‍ സെന്‍റര്‍നെ ചുമതലപ്പെടുത്തിയിരിക്കുന്നു. നിയമത്തിന്‍റെ പരിരക്ഷയില്‍ സര്‍ക്കാര്‍ നിരീക്ഷണത്തില്‍ ഗാര്‍ഹീക തൊഴില്‍ ചെയ്യുന്നതിന് ഹാബിറ്റെറ്റ് തദ്ബീര്‍ സെന്‍ററില്‍ നിന്നും ജോലി വിസ ലഭിക്കുന്നു. ഈ ജോലി വിസ ഉപയോഗിച്ച് നിയമപരമായി നിശ്ചിത സ്ഥലങ്ങളില്‍ ജോലിചെയ്യുവാന്‍ കഴിയുന്നു.

ആരാണ് തദ്ബീര്‍ന്‍റെ യഥാര്‍ത്ഥ ഉപഭോക്താവ്?

വിവിധ തരത്തില്‍പെട്ട ഗാര്‍ഹിക ജീവനക്കാരായ, നാനിമാർ,  പ്രസവ ശുശ്രൂഷ ചെയ്യുന്നവര്‍,വീട്ടുജോലിക്കാർ, ഡ്രൈവർമാർ, പാചകക്കാർ, തോട്ടക്കാർ, ഹോം നഴ്‌സുമാർ, ട്യൂഷന്‍ അദ്ധ്യാപകർ,  കാർഷിക തൊഴിലാളികൾ, കുതിര പരിചാരകര്‍ മുതലായവര്‍ക്കാണ് ഹാബിറ്റെറ്റ് തദ്ബീര്‍ വഴി വിസ ലഭ്യമാകുക.

തദ്ബീര്‍ ഉപഭോക്താക്കള്‍ രണ്ടു വിധത്തിലാണ്.1- ഗാര്‍ഹീക ജീവനക്കാരെ നേരിട്ട്നിയമിക്കുന്ന വ്യക്തികള്‍. 2.- കരാര്‍ അടിസ്ഥാനത്തില്‍ സ്വയം ഗാര്‍ഹിക തൊഴില്‍ കണ്ടെത്തുന്നവര്‍.

ഗാര്‍ഹീക ജീവനക്കാര്‍ എങ്ങനെ നിയമിക്കപ്പെടുന്നു?

ഗാര്‍ഹീക ജീവനക്കാരെ ആവശ്യമുള്ള വ്യക്തികള്‍ക്ക് സ്വന്തം സ്പോണ്സര്‍ ചെയ്യുക വഴിയോ ഹാബിറ്റെറ്റ് തദ്ബീര്‍സ്പോണ്സര്‍ ചെയ്യുക വഴിയോ ജീവനക്കാരെ നിയമിക്കാവുന്നതാണ്. എന്നാല്‍ സ്വയം ഗാര്‍ഹിക തൊഴില്‍ കണ്ടെത്തുന്ന ഗാര്‍ഹീക തൊഴിലാളികളുടെ സ്പോണ്സര്‍ ഹാബിറ്റെറ്റ് തദ്ബീര്‍ മാത്രമായിരിക്കും.

തൊഴിലും, തോഴിലിടവും സംരക്ഷിക്കപ്പെടുന്നു

കുടിയേറ്റനിയമലംഘകരെ നിയമവിധേയമാക്കുന്നതിന്‍റെ ഭാഗമായി  അധികാരികൾ പിടികൂടുന്നതിൽ നിന്നും, ജയിൽവാസം,പിഴ, നാടുകടത്തൽ എന്നിവയിൽ നിന്നും സംരക്ഷണം ഉറപ്പാക്കുന്നു എന്നത് കൂടാതെ, മാന്യമായ തൊഴിൽ, സുരക്ഷ, നിയുക്ത ഗാർഹിക ജോലിസ്ഥലങ്ങളിലേക്ക് നിയമപരമായ പ്രവേശനം, W.P.S. മുഖേനെ ശമ്പളം മാറ്റുക എന്നിവയും  “ഹാബിറ്റേറ്റ് തദ്ബീര്‍ സെന്‍റര്‍”  ഉറപ്പാക്കുന്നു.

ഗാര്‍ഹീക ജീവനക്കാരുടെ വേതനം എങ്ങനെ ലഭിക്കും.?

ഗാര്‍ഹീക ജീവനക്കാരുടെ വേതനം സര്‍ക്കാര്‍ പരിചയപ്പെടുത്തുന്ന തദ്ബീര്‍ ആപ് മുഖേനെ തദ്ബീര്‍ലേക്ക് തൊഴില്‍ദാതാവ് അയക്കുകയും തദ്‌ബീര്‍ ആ തുക WPS വഴി ജീവനക്കാര്‍ക്ക് എത്തിക്കുകയും ചെയ്യുന്നു. ഇത് വഴിന്യായവും  ധാർമ്മികവുമായ ഇടപാട് രീതികൾ ഉറപ്പാക്കുകയും ചൂഷണം ചെയ്യപ്പെടുന്നത് തടയുകയും വിജയകരമായി വേതന സംരക്ഷണ സംവിധാനം (ഡബ്ല്യു.പി.‌എസ്.) വഴി ശമ്പളം യഥാസമയം ജീവനക്കാര്‍ക്ക് എത്തിക്കുവാനും കഴിയുന്നു.

ജീവനക്കാരുടെ ബാങ്ക് അക്കൌണ്ടിലേക്ക്’ WPS വഴി പ്രതിമാസം ശമ്പളം ലഭിക്കുന്നതിലൂടെ ബാങ്ക് വായ്പകളും ക്രഡിറ്റ് കാര്‍ഡുകളും തരപ്പെടുത്തുവാന്‍ ബാങ്കുകള്‍ തയ്യാറായേക്കും

ജീവനക്കാര്‍ക്കും, തൊഴില്‍ ദാതാക്കള്‍ക്കും ബോധവല്‍ക്കരണം

മന്ത്രാലയത്തിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലും നിരീക്ഷണത്തിലും ഇപ്പോൾ യുഎഇയിലെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വേണ്ടി കർശനമായുംറാസ്‌ അല്‍ ഖോറില്‍ ഉള്ള  ഹാബിറ്റേറ്റ് തദ്ബീര്‍സെന്‍റര്‍പ്രവർത്തിക്കുന്നതോടൊപ്പം യു‌എഇ നിയമപ്രകാരം ജീവനക്കാർക്കും തൊഴിലുടമകൾക്കും തങ്ങളുടെ അവകാശങ്ങൾ, ചട്ടങ്ങൾ, ബാധ്യതകൾ എന്നിവയെക്കുറിച്ചും പ്രസ്തുത ഹാബിറ്റേറ്റ് തദ്ബീര്‍ സെന്‍റര്‍അവരെബോധവല്‍ക്കരിക്കും.

ഇപ്പോൾ തൊഴിലിനായുള്ള അപേക്ഷകള്‍ ഹാബിറ്റേറ്റ് തദ്ബീര്‍ സെന്‍റര്‍ലേക്ക് ക്ഷണിച്ചു കൊള്ളുന്നു. ഗാര്‍ഹീക തൊഴിലാളികളെ ആവശ്യമുള്ള വിദേശികളും സ്വദേശികളും ആയിട്ടുള്ളവര്‍ ഓണ്‍ലൈനിലൂടെ തങ്ങള്‍ക്കു വേണ്ട തൊഴിലാളികളെ ബുക്ക് ചെയ്ത് അവരുടെ ശമ്പളവും ഓണ്‍ലൈനിലൂടെ തന്നെ അടക്കുന്നത്കൊണ്ട് തൊഴിലാളികളുടെ ആശങ്ക ദൂരീകരിക്കുകയും ഹാബിറ്റേറ്റ് തദ്ബീര്‍ സെന്‍റര്‍ല്‍ ഉള്ള വിശ്വാസ്യത ഏറുകയും ചെയ്യുന്നു.

 

    ഹാബിറ്റെറ്റ് തദ്ബീര്‍ സെന്‍റര്‍, റാസ്‌ അല്‍ഖോര്‍, ദുബായ്.

 

 • ഗാര്‍ഹീക തൊഴിലാളികള്‍ക്ക് ആധികാരികമായി വിസ ഇഷ്യു ചെയ്യുന്നു.

 

 • നിയമത്തിന്‍റെ പരിരക്ഷയില്‍ സര്‍ക്കാര്‍ നിരീക്ഷണത്തില്‍ ഗാര്‍ഹീക തൊഴില്‍ ചെയ്യുന്നതിന് ജോലി വിസ ലഭിക്കുന്നു.

 

 • ഈ ജോലി വിസ ഉപയോഗിച്ച് നിയമപരമായി നിശ്ചിത സ്ഥലങ്ങളില്‍ ജോലിചെയ്യുവാന്‍ കഴിയുന്നു.

 

 • വിവിധ തരത്തില്‍പെട്ട ഗാര്‍ഹിക ജീവനക്കാരായ, നാനിമാർ, പ്രസവ ശുശ്രൂഷ ചെയ്യുന്നവര്‍, വീട്ടുജോലിക്കാർ, ഡ്രൈവർമാർ, പാചകക്കാർ, തോട്ടക്കാർ, ഹോം നഴ്‌സുമാർ, ട്യൂഷന്‍ അദ്ധ്യാപകർ,  കാർഷിക തൊഴിലാളികൾ, കുതിര പരിചാരകര്‍ മുതലായവര്‍ക്കും എളുപ്പത്തില്‍  വിസ ലഭിക്കുന്നു.

 

 • ഗാര്‍ഹീക ജീവനക്കാരെ സ്വദേശികളും വിദേശികളുമായവ്യക്തികള്‍ക്ക് നേരിട്ട്സ്പോണ്‍സര്‍ ചെയ്യാം.

 

 • കരാര്‍ അടിസ്ഥാനത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക്മണിക്കൂര്‍ വ്യവസ്ഥയില്‍ തദ്ബീര്‍ സ്പോണ്സര്‍ഷിപ്പില്‍   തൊഴില്‍ ചെയ്യാം.

 

          ഗാര്‍ഹീക ജീവനക്കാരെ ആവശ്യമുള്ള വ്യക്തികള്‍ക്ക്  ഹാബിറ്റെറ്റ് തദ്ബീര്‍  വഴിയും സ്പോണ്സര്‍ ചെയ്യാം.

 

 • എല്ലാ വിധത്തിലുമുള്ള ഗാര്‍ഹീക ജീവനക്കാരുടേയും തൊഴിലും, തൊഴിലിടവും സംരക്ഷിക്കപ്പെടുന്നു.

 

 • കുടിയേറ്റനിയമലംഘകരെന്ന ഭീതിയില്‍ നിന്നും പരിരക്ഷ ഉറപ്പാക്കുന്നു.

 

 • മാന്യമായ തൊഴിൽ, സുരക്ഷ, നിയുക്ത ഗാർഹിക ജോലിസ്ഥലങ്ങളിലേക്ക് നിയമപരമായ പ്രവേശനം.

 

 • P.S. മുഖേനെ ശമ്പളം കൃത്യ സമയത്ത് തന്നെ മാറ്റുന്നു.

 

 • ഗാര്‍ഹീക ജീവനക്കാരുടെ വേതനത്തിനു പരിരക്ഷയും ഉറപ്പും നല്‍കുന്നു.

 

 • ജീവനക്കാരുടെ ബാങ്ക് അക്കൌണ്ടിലേക്ക് WPS വഴി പ്രതിമാസം ശമ്പളം ലഭിക്കുന്നതിലൂടെ ബാങ്ക് വായ്പകളും ക്രഡിറ്റ് കാര്‍ഡുകളും തരപ്പെടുത്തുവാന്‍ ബാങ്കുകള്‍ തയ്യാറായേക്കും.

 

 • ജീവനക്കാര്‍ക്കും, തൊഴില്‍ ദാതാക്കള്‍ക്കും അവകാശങ്ങളെയും ബാധ്യതകളെയും കുറിച്ചുള്ള ബോധവല്‍ക്കരണം

 

 • തൊഴിലിനായുള്ള അപേക്ഷകള്‍ ഓണ്‍ലൈനിലൂടെഅപേക്ഷിക്കാം.

 

 • തൊഴിലാളികളെ ആവശ്യമുള്ള വിദേശികളും സ്വദേശികളും ആയിട്ടുള്ളവര്‍ ഓണ്‍ലൈനിലൂടെ തങ്ങള്‍ക്കു വേണ്ട തൊഴിലാളികളെ ബുക്ക് ചെയ്യാം.അതിനായി പ്രത്യേക ആപ്.

 

 Tel: 04 2944141               Email. tadbeer@gmail.com

error: Content is protected !!