ഷാർജ

കേരള നിയമസഭ മുൻ സ്‌പീക്കർ ശ്രീ തേറമ്പിൽ രാമകൃഷ്ണന് സ്വീകരണം നൽകി

ഷാർജാ :  മൂന്നു പതിറ്റാണ്ടു കേരള നിയമസഭാ സാമാജികനും രണ്ടു തവണ സ്‌പീക്കറു മായിരുന്ന ശ്രി തേറമ്പിൽ രാമകൃഷ്ണന് യു എ യി ലെ തൃശ്ശൂർ ജില്ലാ കോൺഗ്രസ് ഭാരവാഹികൾ സ്വീകരണം നൽകി.

ഇന്ത്യയിൽ ജനാധിപത്യവും മതേതരതുവും നിലനിൽക്കണമെങ്കിൽ കോണ്ഗ്രസ്സിന്റെ തിരിച്ചുവരവ് അനിവാര്യമാണെന്നും ഭാവിയിൽ കോൺഗ്രസ് ശക്തിയോടെ തിരിച്ചുവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എൻ പി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗം ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മഹാദേവൻ വാഴശ്ശേരിൽ ഉൽഘാടനം ചെയ്തു. അഡ്വ വൈ എ റഹിം, കെ ബാലകൃഷ്ണൻ, വി കെ മുരളീധരൻ, കെ സി അബൂബക്കർ, ഷാജി കാസ്മി, ബി പവിത്രൻ, റിയാസ് ചന്ദ്രപ്പിന്നി, സാദിഖലി, സിന്ധു മോഹൻ, അഖിൽദാസ്, സദത്തുള്ള എന്നിവർ സംസാരിച്ചു.

വൈസ് പ്രസിഡന്റ് ടി എ രവീന്ദ്രൻ സ്വാഗതവും ചന്ദ്രപ്രകാശ് ഇടമന നന്ദിയും രേഖപ്പെടുത്തി.