കേരളം ദുബായ് യാത്ര

കണ്ണൂർ നിറഞ്ഞു നിൽക്കുന്ന ദുബായിലെ ചൊവ്വാ രാത്രി

ഡിസംബർ 10 ന് ( ചൊവ്വാഴ്ച ) രാത്രി ദുബായിൽ കണ്ണൂരിനെ ക്കുറിച്ചുള്ള നവ സങ്കൽപ്പങ്ങളും സ്വപ്‌നങ്ങളും പ്രതീക്ഷകളും സാധ്യതകളും പങ്കു വയ്‌ക്കപ്പെടുന്നു. കണ്ണൂർ വിമാനത്താവളത്തിൽ ( KIAL ) നിന്നുള്ള ആദ്യ വിമാന യാത്രയുടെ ഒന്നാം വാർഷികം ആഘോഷമാക്കാനും അനുബന്ധമായി കണ്ണൂരിന്റെ വികസനം ചർച്ച ചെയ്യാനുമായി നാട്ടിൽ നിന്നെത്തുന്ന പ്രമുഖരും യുഎഇ യിലെ പ്രമുഖരായ കണ്ണൂർകാരും ദുബായിൽ ക്രൗൺ പ്ലാസ ഹോട്ടലിൽ ഒരുമിക്കുകയാണ്.

‘എമേർജിങ് കണ്ണൂർ’ എന്ന പേരിൽ ‘റൺവേ ടു ഫ്യൂച്ചർ’ എന്ന തീം ആധാരമാക്കി കണ്ണൂർ ജില്ലയുടെ സമഗ്ര വികസനം ലക്‌ഷ്യം വയ്‌ക്കുന്ന ഒരു സംഘം തദ്ദേശവാസികൾ രൂപീകരിച്ച സംഘാടക സമിതി യാണ് തികച്ചും പ്രൊഫെഷണൽ രീതിയിൽ വികസന സങ്കൽപ്പങ്ങൾ ചർച്ച ചെയ്യുന്നത്. മുഖ്യാതിഥിയായി മുൻ കേന്ദ്ര മന്ത്രി സിഎം ഇബ്രാഹിം പങ്കെടുക്കും . മുഖ്യ പ്രഭാഷണം പദ്മശ്രീ ഡോ. ആസാദ് മൂപ്പനാണ്. അഡ്വ. TK ഹാഷിഖ് , അബ്ദുൽ ലത്തീഫ് KSA , TP സുധീഷ് എന്നിവർ പ്രോഗ്രാം നയിക്കും.

മലനാട് ടൂറിസവുമായി ബന്ധപ്പെട്ട തീം സോങ് ( ഡോ . CV രഞ്ജിത്ത് ) ചടങ്ങിൽ പ്രകാശനം ചെയ്യും .മലബാർ വാട്ടർ ക്രൂയിസ് , KIAL അവസരങ്ങൾ , വ്യാവസായിക വികസനം , അഴിക്കൽ തുറമുഖ പരിപാടികൾ എന്നിങ്ങനെ വിവിധ ചർച്ചാ സെഷനുകൾ യഥാക്രമം TV മധുകുമാർ , ഡോ . എസ് വാസുദേവൻ , സി ജയചന്ദ്രൻ , അബ്ദുൽ ഖാദർ പനക്കാട്ട് എന്നിവർ നയിക്കും. മാതൃഭുമിയുടെ PP ശശീന്ദ്രൻ മാധ്യമ ഇന്റെറാക്ഷൻറെ മോഡറേറ്റർ ആയിരിക്കും.

എമേർജിങ് കണ്ണൂർ സെമിനാറുകളിൽ ഉരുത്തിരിഞ്ഞുവരുന്ന അഭിപ്രായങ്ങളും നിർദേശങ്ങളും ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തിച്ച് അടിയന്തിര നടപടികൾക്ക് ശ്രമം നടത്തലാണ് ഇതുവഴി ഉദ്ദേശിക്കുന്നതെന്ന് അഡ്വ. ഹാഷിക്കും സുധീഷും ദുബായ് വാർത്തയെ അറിയിച്ചു. ക്ഷണിക്കപ്പെട്ട കണ്ണൂർ സ്വദേശികൾക്കാണ് പ്രവേശനം . 0555397600 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെട്ടാൽ മറ്റുവിവരങ്ങൾ ലഭ്യമാണ്.

error: Content is protected !!