കേരളം ദുബായ്

ജപ്പാൻ യാത്ര കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ ദുബായ് ട്രാൻസിറ്റ് വഴി ഇന്ന് നാട്ടിലെത്തി.

ഇന്നലെ മുഖ്യമന്ത്രി ദുബായ് ലെ മെറിഡിയൻ ഹോട്ടലിൽ ട്രാൻസിറ്റിനായി എത്തിയപ്പോൾ.

ജപ്പാനിൽ നിന്ന് ഇന്നലെ രാവിലെയോടെ എമിറേറ്റ്സ് വിമാനത്തിൽ ദുബായിലെത്തിയ മുഖ്യമന്ത്രി പകൽ ദുബായിൽ ട്രാൻസിറ്റ് വിശ്രമത്തിനുശേഷം രാത്രിയോടെ നാട്ടിലേക്ക് മടങ്ങി. ട്രാൻസിറ്റ് ഹോട്ടലായ എയർപോർട്ട് ലെ മെറിഡിയൻ ഹോട്ടലിൽ വിശ്രമിക്കുന്ന സമയത്ത് ചില പ്രമുഖ മലയാളികൾ മുഖ്യമന്ത്രിയെ കാണാൻ എത്തുകയും ചെയ്തു. ഔപചാരികമായ അടുത്ത ദുബായ് യാത്ര എപ്പോഴാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ലെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. യുഎ ഇ യിൽ നിന്ന് കൂടുതൽ നിക്ഷേപം കേരളത്തിലേക്ക് വരുന്ന പശ്ചാത്തലത്തിൽ കൂടുതൽ തവണ സന്ദർശനം ഉണ്ടാകാൻ സാധ്യതയുണ്ട്. ഡിപി വേൾഡ് , ലുലു അടക്കം യുഎ ഇയിലെ   പ്രമുഖർ കേരളത്തോടൊപ്പം  പഞ്ചാബിലും നിക്ഷേപം ഇറക്കാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം റിപോർട്ടുകൾ ഉണ്ടായിരുന്നു.
error: Content is protected !!