അബൂദാബി

ദീർഘ കാലം പ്രവാസിയായിരുന്ന കലാകാരൻ കുളമുട്ടം അഷ്‌റഫ് മരണമടഞ്ഞു

3 പതിറ്റാണ്ടുകളിൽ അധികം അബുദാബിയിൽ ജോലി ചെയ്തിരുന്ന എഴുത്തുകാരനും നാടക കൃത്തും സാംസ്കാരിക പ്രവർത്തകനുമായ കുളമുട്ടം അഷ്‌റഫ്(67) മരണമടഞ്ഞു. ഇന്ന് രാത്രി 8 മണി കഴിഞ്ഞ് കല്ലമ്പലം കെ.റ്റി.സി.റ്റി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.

ഭാര്യ :ലൂസിഹ
മക്കൾ :നിതിയ, നിതിൻ
മരുമക്കൾ : ഷർമി, ബിസ്മിയ

ഫയൽ ചിത്രം: പ്രവാസി മാദ്ധ്യമരംഗത്ത് 45 വർഷം സേവനം അനുഷ്ഠിച്ച കുളമുട്ടം അഷറഫിനെ പ്രേംനസീർ സൗഹൃദ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആദരിക്കുന്നു

error: Content is protected !!