ദുബായ്

ലുലു വാക് ഫോർ വെൽനെസ്സ് ഡിസംബർ 27ന് ദുബൈ സബീൽ  പാർക്കിൽ 

ദുബായ് : പ്രമുഖ ഹൈപ്പർമാർകെറ്റ് ശൃംഗലയായ ലുലു ഗ്രൂപ്പ്  സംഘടിപ്പിക്കുന്ന

കൂട്ടനടത്തിനു  ദുബൈ സബീൽ പാർക്ക് വേദിയാകും .

പ്രമേഹ ബോധവല്‍ക്കരണ നടപടികളുടെഭാഗമായാണ്

വാക് ഫോർ വെൽനെസ്സ് എന്ന പേരിൽകൂട്ടനടത്തം സംഘടിപ്പിക്കുന്നത്. ഇതു

തുടർച്ചയായ ഏഴാം വർഷമാണ് ലുലു ഗ്രൂപ്പ്   കൂട്ടനടത്തംസംഘടിപ്പിക്കുന്നത് .

 ഡിസംബർ 27ന്  വെള്ളിയാഴ്ചരാവിലെ 8  മണിക്കാണ് കൂട്ടനടത്തം ആരംഭിക്കുന്നത്.

പ്രവാസികളുടെ ദിനചര്യയിൽ വ്യായാമത്തിനുള്ളപ്രാധാന്യം

അറിയിക്കുന്നതോടൊപ്പം കുടുംബസമേതംപങ്കെടുക്കാവുന്ന ഒരു പരിപാടി

എന്ന രീതിയിലാണ്വെൽനെസ്സ് വാക്ക് സംഘടിപ്പിക്കുന്നത് . കൂടാതെകുട്ടികൾക്കും

മുതിർന്നവർക്കും ആസ്വദിക്കാവുന്നവിവിധതരം വിനോദ പരിപാടികളൂം ,

 പ്രമേഹ രോഗനിർണയ ക്യാമ്പും സബീൽ പാർക്കിൽഉണ്ടായിരിക്കുന്നതാണ്.

വെൽനെസ്സ്  വാക്കിന്റെഭാഗമായി ഫിറ്റ്നസ് ട്രെയിനിങ്   , യോഗ ക്ലാസ്സ്    ,

ആരോഗ്യ ബോധവത്കരണം എന്നിവയും ഉണ്ടാകും.

 ഹംദാൻ ബിൻ മുഹമ്മദ് സ്പോർട്സ്ഇനീഷിയേറ്റീവിന്റെയും ദുബായ്

സ്പോർട്സ്കൗൺസിലിന്റെയും സഹകരണത്തോടെയാണ് ലുലുവാക് ഫോർ

വെൽനെസ്സ് സംഘടിപ്പിക്കുന്നത് .

കൂട്ടനടത്തത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള രജിസ്‌ട്രേഷന്‍തികച്ചും സൗജന്യമാണ്.

സ്ത്രീകളും കുട്ടികളുമുൾപ്പെടെ ഏഴായിരത്തിലധികം ആളുകൾ ഇതു വരെ

രജിസ്റ്റർചെയ്തതായും , ഇനിയുള്ള ദിവസങ്ങളിൽകൂടുതൽ രജിസ്‌ട്രേഷൻ

പ്രതീക്ഷിക്കുന്നതായും ലുലുഅധികൃതർ അറിയിച്ചു.

 വെൽനെസ്സ് വക്കിൽ പങ്കെടുക്കനുദ്ദേശിക്കുന്നവർക്കു www.luluhypermarket.com

എന്ന ലുലു ഗ്രൂപ്പിന്റെഔദ്യോഗിക വെബ് സൈറ്റിലൂടെയോ

ലുലുഹൈപ്പര്‍മാര്‍ക്കറ്റിന്റെ പ്രമുഖ ശാഖകളില്‍തയ്യാറാക്കിയ പ്രത്യേക

കൗണ്ടറുകള്‍  വഴിയോ  പേര്രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.   രജിസ്റ്റർ

ചെയ്തവർക്ക് വെള്ളിയാഴ്ച കാലത്തു സബീൽ പാർക്കിലുള്ള പ്രത്യക കൗണ്ടറിൽ

നിന്നും കൂട്ടനടത്തംആരംഭിക്കുന്നതിനു മുമ്പായി ടി ഷർട്ടും തൊപ്പിയും കൈപറ്റാവുന്നതാണ് .

error: Content is protected !!