Uncategorized

ദുബായ് ഐ റേഡിയോ അവതാരകൻ മാൽക്കം ടെയ്‌ലർ അന്തരിച്ചു

ദുബായ്  : പ്രശസ്ത ഇംഗ്ലീഷ് റേഡിയോ അവതാരകൻ മാൽക്കം ടെയ്‌ലർ( 66) ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ ( ബുധനാഴ്ച  ഡിസംബർ 4 2019 ) മരണപ്പെട്ടു .കഴിഞ്ഞ 15 വർഷമായി അറേബ്യൻ റേഡിയോ നെറ്റ്‌വർക്കിന്റെ ദുബായ് ഐ 103.8 ബിസിനസ് ബ്രെയ്ക്ഫാസ്റ്റ് എന്ന പ്രോഗ്രാമിന്റെ അവതാരകൻ ആയിരുന്നു ടെയ്‌ലർ
.”ഞങ്ങളുടെ പ്രിയ സുഹൃത്തും സഹപ്രവർത്തകനുമായ മാൽക്കം ടെയ്‌ലറുടെ നിര്യാണത്തിൽ ARN ഉം ദുബായ് ഐ 103.8 ഉം  ഖേദിക്കുന്നുവെന്നും,അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം ശക്‌തി നൽകട്ടെ എന്നും സ്റ്റേഷൻ അധികൃതർ അറിയിച്ചു