Uncategorized

മാമാങ്കം വിത്ത് മമ്മൂട്ടി : താരങ്ങൾ ദുബായിലെത്തി

ദുബായ് : എം.പദ്മകുമാർ സംവിധാനം ചെയ്ത് വേണു കുന്നപ്പിള്ളി നിർമിച്ച മെഗാസ്റ്റാർ മമ്മൂട്ടി നായകൻ ആയി എത്തുന്ന പീരീഡ് ആക്ഷൻ ത്രില്ലർ മാമാങ്കം എന്ന മെഗാ ബജറ്റ് ചിത്രം റിലീസ് ആവാൻ തയ്യാറാവുകയാണ് . ഡിസംബർ 12 നു ചിത്രം സ്‌ക്രീനുകളിൽ എത്തും . ചിത്രത്തിന്റെ യു.എ.ഇയിലെ പ്രൊമോഷണൽ ഇവന്റ് ആയ മാമാങ്കം വിത്ത് മമ്മൂട്ടിയിൽ പങ്കെടുക്കാനായി മമ്മൂട്ടി അടക്കമുള്ള ചിത്രത്തിലെ പ്രധാന താരങ്ങൾ ദുബായിൽ വന്നിറങ്ങി . ഉണ്ണി മുകുന്ദൻ , ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രാചി ടെഹ്‌ലൻ , ഇനിയ കൂടാതെ ബാലനാടൻ അച്യുതൻ , സംവിധായകൻ എം.പദ്മകുമാർ എന്നിവരാണ് നാളെ ഷാർജാ എക്സ്പോ സെന്ററിൽ വൈകീട്ട്  നടക്കാൻ പോകുന്ന മ്യൂസിക്കൽ ഡാൻസ് നൈറ്റ് ഷോയിൽ പങ്കെടുക്കാൻ എത്തിയിട്ടുള്ളത് .പരിപാടിയിൽ ചിത്രത്തിന്റെ പുതിയ ട്രെയ്‌ലറും , മേക്കിങ് വിഡിയോയും മറ്റും റിലീസ് ചെയ്യും . മാമാങ്കം വിത്ത് മമ്മൂട്ടി എന്നയീ മെഗാ ഷോയുടെ ഫ്രീ പാസ് നേടാൻ 00971555465989 എന്ന നമ്പറിലേക്ക് Mamangam December 12 എന്ന് വാട്സാപ്പ് ചെയ്യാവുന്നതാണ് .

error: Content is protected !!