ദുബായ്

മുട്ടം നിവാസികളുടെ പ്രവർത്തനം മാതൃക.കെ.ബാലകൃഷ്ണൻ

ഷാർജ: 60 വർഷക്കാലം യു.എ.ഇ.യിൽ പ്രവർത്തിക്കുന്ന മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ പ്രവർത്തനം മറ്റു മഹല്ലു കമ്മിറ്റികൾക്ക് മാതൃകയാണെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ കെ.ബാലകൃഷ്ണൻ പറഞ്ഞു.
ഹൃസ്വ സന്ദർശനാർത്ഥം യു.എ.ഇ.യിലെത്തിയ മുട്ടം മാപ്പിള സ്ക്കൂൾ കമ്മിറ്റി കൺവീനർന്മാരായ SKP ഹക്കീം, SLP മൊയ്തീൻ എന്നിവരെ ആദരിക്കുന്നതിന് വേണ്ടി ias ഹാളിൽ ദുബായ് – ഷാർജ ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
എല്ലാ മതവിഭാഗങ്ങളെയും ഒരു പോലെ ആദരിക്കുവാൻ മുട്ടം മഹല്ല് കമ്മിറ്റി കാണിച്ചിട്ടുള്ള പ്രവർത്തനം എടുത്തു പറയേണ്ടതാണെന്നും, ഇന്നത്തെ കാലഘട്ടത്തിൽ ഇത് മാതൃകയാണെന്നും 60 വാർഷികം ദുബായിൽ വെച്ച് നടന്നപ്പോൾ അത് കാണാൻ സാധിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇ.കമ്മിറ്റി വർക്കിംങ്ങ് പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.
പൊതുപ്രവർത്തകൻ സലാം പാപ്പിനിശ്ശേരി, സി.പി.ജലീൽ, കെ.ടി.പി.ഇബ്രാഹിം, എം.ഹുസൈനാർ, നൗഫൽ മൊയ്തീൻ, പി.സിദ്ദീഖ് അബ്ദുല്ല, എസ്.എൽ.പി.സിദ്ദീഖ്, കെ.അബ്ദുല്ല, എം.ഇബ്രാഹിം, നജാദ് ബീരാൻ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
എസ്.എൽ.പി. ഷെഫീക്ക് സ്വാഗതവും കെ.ആസാദ്അബൂബക്കർ നന്ദിയും പറഞ്ഞു.

error: Content is protected !!