ദുബായ്

ന്യൂ ഇയർ 2020 : പുതിയ ബാഗേജ് നയവുമായി അധികൃതർ

ദുബായ്: ദുബായ് മെട്രോയിലൂടെ എയർപോർട്ടിലേക്ക് പോകുന്നവർക്ക് ഒരാൾക്ക് 2 ബാഗേജുകൾ എന്ന നിലയിൽ കൊണ്ടുപോകാം. ഡിസംബർ 24 മുതൽ ജനുവരി 2 വരെയുള്ള തിരക്ക് കണക്കിലെടുത്താണ് പുതിയ നയം. ടെർമിനൽ ഒന്നിലേക്കും മൂന്നിലേക്കും പോകുന്നവർക്ക് 2 ബാഗേജ് വീതം കയ്യിൽ കൊണ്ടുപോകാം. തിരക്കുള്ള ഈ കാലയളവിൽ യാത്ര ചെയ്യുന്നവർ വിമാനത്താവളത്തിൽ എത്തുന്നതിനു മുൻപ് ഓൺലൈൻ ചെക് ഇൻ ചെയ്യാനും ക്വിക് ബാഗേജ് ഡ്രോപ് കൗണ്ടറുകൾ ഉപയോഗിക്കാനും അധികൃതർ നിർദേശിക്കുന്നു. കൂടാതെ 3 – 4 മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തിച്ചേരാനും അറിയിപ്പുണ്ട്.

error: Content is protected !!