ദുബായ്

മേൽപറമ്പ ചന്ദ്രഗിരി ക്ലബ്ബ് റാഫി പള്ളിപ്പുറത്തിനെ ആദരിക്കുന്നു

കവിയും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ റാഫി പള്ളിപ്പുറത്തിനെ ചന്ദ്രഗിരി ക്ലബ്ബ് മേൽപറമ്പ ‘ചന്ദ്രഗിരി സ്നേഹാദരവ്’ നൽകി ആദരിക്കാൻ തീരുമാനിച്ചു. ഉത്തര കേരളത്തിലെ സാമൂഹിക, കലാകായിക, സാംസ്കാരിക, വിദ്യാഭ്യാസ രംഗത്ത് 30 വർഷം പൂർത്തിയാക്കുന്ന ചന്ദ്രഗിരി ക്ലബ് അതിന്റെ 30 ആം വാർഷികാഘോഷ പരിപാടിയിൽ വെച്ചാണ് സ്നേഹദരവ് നൽകുന്നത്.

കഴിഞ്ഞ ഇരുപത് വർഷത്തോളമായി ദുബായിലുള്ള റാഫി പള്ളിപ്പുറം കലാകായിക, മത, രാഷ്ട്രീയ, സാംസ്കാരിക, വിദ്യഭ്യാസ, കാരുണ്യ രംഗങ്ങളിൽ നാട്ടിലായാലും പ്രവാസ ലോകത്തായാലും നിറഞ്ഞ സാന്നിധ്യമായി നിലകൊള്ളുന്നു. ദുബായ് മേൽപ്പറമ്പ മുസ്ലീം ജമാഅത്ത്, കെ.എം.സി.സി, ജിംഖാന മേൽപ്പറമ്പ, കീഴൂർ സംയുക്ക ജമാഅത്ത്, മലബാർ സാംസ്കാരിക വേദി തുടങ്ങിയ സംഘടനകളിലെ മുഖ്യ സംഘാടകനാണ് റാഫി പള്ളിപ്പുറം.

മേൽപറമ്പിലും അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളിലെ ചരിത്രങ്ങൾ, പ്രശസ്തരായ വ്യക്തിത്വങ്ങൾ,
മുൻ കാലങ്ങളിൽ മരണപ്പെട്ട നാട്ടിലെ പ്രധാന വ്യക്തികളുടെ അനുസ്മരണങ്ങൾ, മറ്റു സാമൂഹിക, സാംസ്കാരിക, കലാകായിക, വിദ്യഭ്യാസ, മത, രാഷ്ടീയ വിഷയങ്ങൾ സാമൂഹിക മാധ്യമങ്ങിലൂടെ വളരെ വ്യത്യസ്ത രീതിയിൽ എഴുതി പൊതു സമൂഹത്തിന് മുമ്പിൽ അവതരിപ്പിക്കുന്നത് സോഷ്യൽ മീഡിയയിൽ അടക്കം വൈറലാകുന്നു.

44 വയസ്സ് പൂർത്തിയായ റാഫി പള്ളിപ്പുറത്തിന്റെ വിദ്യഭ്യാസ രംഗം എന്നത് ചന്ദ്രഗിരി ഹൈസ്കൂളിൽ തുടങ്ങി സഅദിയ്യ ശേഷം ആലിയ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്ൽ നിന്ന് ഐ ടി ഐ ഡിപ്ലോമയാണ്. പള്ളിപ്പുറം അബ്ദുള്ള കുഞ്ഞിയുടെയും ആയിഷയുടെയും മകനായി ജനിച്ച റാഫിയുടെ ഭാര്യ മരവയൽ സ്വദേശിനി ഫാത്തിമത്ത് നജ്മത്ത്. ആയിഷ, ഇബ്രാഹിം ഖലീൽ എന്നീ രണ്ട് മക്കൾ. 2020 ജനുവരി ആദ്യവാരത്തിൽ നടക്കുന്ന ചന്ദ്രഗിരി ക്ലബ്ബിന്റെ 30 വാർഷികാഘോഷ ചടങ്ങിൽ വെച്ച് പ്രശസ്തരായ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ വെച്ച് റാഫി പള്ളിപ്പുറത്തിനുള്ള സ്നേഹദരവ് നൽകാൻ ചന്ദ്രഗിരി ക്ലബ്ബിന്റെ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു

error: Content is protected !!