കേരളം ദുബായ്

‘ശാന്തി സദനം’ കുടുംബ സംഗമം സംഘടിപ്പിച്ചു

ദുബൈ: കോഴിക്കോട് ജില്ലയിലെ പുറക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഭിന്നശേഷി വിദ്യാലയമായ ശാന്തി സദനത്തിൻ്റെ  ദുബൈ ചാപ്റ്റർ വിപുലമായ കുടുംബസംഗമം സംഘടിപ്പിച്ചു.  നാട്ടിൽ നിന്നെത്തിയ ശാന്തിസദനം  പ്രതിനിധികൾക്ക് സ്വീകരണവും ഒരുക്കിയിരുന്നു. നാസർ നന്തിയുടെ നന്തി ഗ്രാമത്തിൽ നടന്ന പരിപാടിയിൽ പ്രവാസികളും കുടുംബങ്ങളും  ഭിന്നശേഷി വിദ്യാർഥികളുടെ സംരക്ഷണത്തെക്കുറിച്ചുള്ള ചിന്തകൾ പങ്കുവെച്ചു. പ്രാദേ’ശിക കുട്ടായ്മയുടെ നേതാക്കളുടെയും പ്രവർത്തകരുടെയും കൂടിച്ചേരലിൻ്റെ കൂടി വേദിയായി സംഗമം മാറി.
കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 138  ഭിന്നശേഷി വിദ്യാർഥികളുടെ പഠനവും പരിപാലനവും നിർവഹിക്കുന്ന വിദ്യാലയത്തിന് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കരുത്ത് പകരേണ്ടതുണ്ടെന്ന് സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സഹദ് പുറക്കാട് അദ്ധ്യക്ഷത വഹിച്ച പരിപാടി പിടി ഹനീഫ ഹാജി ഉദ്ഘാടനം ചെയ്തു. ബഷീർ തിക്കോടി മുഖ്യ പ്രഭാഷണം നടത്തി. നാട്ടിൽ നിന്ന് എത്തിയ ശാന്തിസദനം പ്രിൻസിപ്പൽ എസ്. മായ, മാനേജർ സലാം ഹാജി, അസിസ്റ്റൻ്റ് മാനേജർ ഹമീദ്, അഡ്മിനിസ്ട്രേറ്റർ സറീന മസ്ഊദ് എന്നിവർ സംസാരിച്ചു. ശാന്തിസദനത്തിനായി നിർമിക്കുന എജുക്കേഷണൽ കോംപ്ലക്സിന്റെ ആദ്യ ഘട്ട നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി സംഗമം വിലയിരുത്തി. കെട്ടിട നിർമാണം പൂർത്തീകരിക്കാനായുള്ള പ്രവർത്തങ്ങൾ ശക്തിപ്പെടുത്തുവാനും യോഗം തീരുമാനിച്ചു. ദുബൈ ചാപ്റ്റർ കൺവീനർ മൊയ്തീൻ പട്ടായി ആമുഖ ഭാഷണം നടത്തി.
ഇന്ത്യൻ അസോഷിയേഷൻ പ്രസിഡണ്ട് ഇ.പി ജോൺസൻ മുഖ്യാതിഥിയായിരുന്നു. രാജൻ കൊളാവിപ്പാലം, അഭിലാഷ് പുറക്കാട്, പ്രഭാകരൻ പുറക്കാട്‌, ഷാജി ഇരിങ്ങൽ തുടങ്ങി വിവിധ പ്രാദേശിക കൂട്ടായ്മകളുടെ നേതാക്കളും പ്രവർത്തകരും സന്നിഹിതരായിരുന്നു. ഷഹനാസ് എ.കെ സ്വാഗതവും ഉമേഷ് നന്ദിയും പറഞ്ഞു.
error: Content is protected !!