ഷാർജ

വൈവിധ്യമാർന്ന പരിപാടികളോടെ ഷാർജ കെ.എം.സി.സി യു.എ.ഇ ദേശീയ ദിനം ആഘോഷിക്കുന്നു

‘ഷാർജ ഉദുമ മണ്ഡലം കെ.എം.സി.സി നടത്തുന്ന രക്തദാന കേമ്പിന്റെ ബ്രോഷർ പ്രകാശനം കെ.എം.സി.സി പ്രസിഡണ്ട് ഹമീദ് ഹാജി നിർവ്വഹിക്കുന്നു’

ഷാർജ: ഒട്ടേറെ വൈവിധ്യമാർന്ന പരിപാടികളോടെ യു.എ.ഇ യുടെ നാൽപത്തെട്ടാം ദേശീയ ദിനം ആഘോഷിക്കാൻ ഷാർജ കെ.എം.സി.സി ഒരുക്കങ്ങൾ തുടങ്ങി. വിവിധ മണ്ഡലം ജില്ലാ കമ്മിറ്റികൾ വിത്യസ്തമായ പരിപാടികളാണ് ആ വിഷ്ക്കരിച്ചിറ്റുള്ളത്. കലാ കായിക മത്സരങ്ങൾ, സെമിനാറുകൾ, മാരത്തോൺ, സമാപന സാംസ്കാരിക സമ്മേളനവും കലാവിരുന്നും  തുടങ്ങിയവ നടക്കുന്നുണ്ട്.

മലപ്പുറം ജില്ലാ കെ.എം.സി.സി യുടെയും തളിപ്പറമ്പു് മണ്ഡലം കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ആവേശകരമായ സെവൻസ് സോക്കർ മത്സരങ്ങൾ നടന്നു. ചരിത്രം കാതോർക്കുന്ന അറബ് ഇന്ത്യൻ ബന്ധങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചിറ്റുള്ള സെമിനാർ 29 ന് വൈകിട്ട് 8 മണിക്ക് ഷാർജ കെ.എം.സി.സി ഹാളിൽ നടക്കും. പ്രമുഖർ സംവദിക്കും. ഡി സമ്പർ 3ന്‌ തളിപ്പറമ്പു് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മാരത്തൺ കാലത്ത് 7 മണിക്ക് അൽ മജാസ് പാർക്കിൽ നടക്കും .ഷാർജ ഉദുമ മണ്ടലം കെ.എം.സി.സി നവമ്പർ 30 ന് വൈകിട്ട് 5 മുതൽ 10 വരെ റോള പാർക്കിന് സമീപം രക്തദാന കേമ്പ്, നവ 29 നും ഡിസ 6നും   ഷാർജ മോഡേൺ ക്ലിനിക്കിൽ  മലപ്പുറം ജില്ലാ ഘടകത്തിന്റെ മെഡിക്കൽ കേമ്പ് എന്നിവയും നടക്കും.

സംസ്താന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ദേശീയ ദിനാഘോഷ സമാപന പരിപാടി ഡി.സ. 3 ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യുണിറ്റി ഹാളിൽ നടക്കും. അറബ് പ്രമുഖരടക്കം നാട്ടിൽ നിന്നുളള സമൂന്നത വ്യക്തിത്വങ്ങൾ അഥിതികളായെത്തും.  ഇത് സംബന്ധിച്ച് കൺവെൻഷനിൽ പ്രസിഡണ്ട് അബ്ദുൽ ഹമീദ് അദ്ധ്യക്ഷം വഹിച്ചു. ജന.സെക്രട്ടറി അബ്ദുൽ ഖാദർ യക്കനാത്ത് സ്വാഗതം പറഞ്ഞു. കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈ.പ്രസിഡണ്ട് നിസാർ തളങ്കര, സെക്രട്ടറി മുസ്തഫ മുട്ടുങ്ങൽ. മജീദ് കാഞ്ഞിരക്കോൽ, സഹീർ ഇരിക്കൂർ, ശാഫി തച്ചങ്ങാട്, മഹമൂദ് അലവി, സെയ്തുമുഹമ്മദ്, സുബൈർ തിരുവങ്ങൂർ ത്വയ്യിബ് ചേറ്റുവ, കബീർ ചന്നാങ്കര, മുജീബ് തൃക്കണാപുരം, യാസീൻ വെട്ടം, അബ്ദുല്ല ചേലേരി, അബ്ദു റഹിമാൻ മാസ്റ്റർ സംസാരിച്ചു. നിസാർ വെള്ളികുളങ്ങര നന്ദി പറഞ്ഞു.

error: Content is protected !!