കേരളം ഷാർജ

തൃശൂർ ജില്ലയിലെ ഗുരുവായൂർ നിവാസികളുടെ UAE കൂട്ടായ്മയായ ഗുരുവായൂർ NRI ഫാമിലി യുടെ 48- മത് ദേശീയദിനാഘോഷം തുടർച്ചയായി 11 മത്തെ വർഷവും

തൃശൂർ ജില്ലയിലെ ഗുരുവായൂർ നിവാസികളുടെ UAE കൂട്ടായ്മയായ ഗുരുവായൂർ NRI ഫാമിലി യുടെ 48- മത് ദേശീയദിനാഘോഷം തുടർച്ചയായി 11 മത്തെ വർഷവും സല്യൂട്ട് യു എ ഇ എന്ന പേരിൽ ഡിസംബർ 2 തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് ഷാർജയിലെ യൂണിവേഴ്‌സിറ്റി സിറ്റിയിലുള്ള അൽ റാസി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുകയുണ്ടായി.
ഷാർജ രാജകുടുംബാംഗവും ഷാർജ ഔക്കാഫ് മേധാവിയുമായ His Excellency ഷെയ്ഖ് അബ്ദുള്ള ബിൻ മുഹമ്മദ് അൽ ഖാസിമി ചടങ്ങിന്റെ ഉദ്‌ഘാടനം നിർവ്വഹിക്കുകയുണ്ടായി. ബിസിനസ്സ് രംഗത്തും അതിനോടൊപ്പം മികച്ച സാമൂഹ്യ സേവനത്തിനുമുള്ള ഇത്തവണത്തെ എലൈറ്റ് അബുബക്കർ ഹാജി മെമ്മോറിയൽ പുരസ്കാരം ഇറാം ഗ്രൂപ്പ് ചെയർമാൻ ഡോ. സിദ്ദീഖ് അഹമ്മദിന് ചടങ്ങിൽ സമ്മാനിച്ചു.
യു എ ഇ യിലെ പ്രമുഖർ പങ്കെടുത്ത ഈ പരിപാടിയിൽ പ്രശസ്ത പിന്നണി ഗായകൻ കെ.എസ് ഹരിശങ്കറും സംഘവും നയിച്ച പ്രത്യേക സംഗീത വിരുന്നും ഉണ്ടായിരുന്നു.