ദുബായ്

യു എ ഇ ലെ കാറുകളിൽ ഇ-കോൾ സിസ്റ്റം : 2021 മുതൽ പ്രാബല്യത്തിൽ

ദുബായ് : 2021 മുതൽ യു എ ഇ യിലേക്ക് വരുന്ന കാറുകളിൽ ഇ-കോൾ സിസ്റ്റം ഘടിപ്പിക്കും. അപകടമുണ്ടായാൽ സ്വന്തമായി പ്രവർത്തിക്കുന്ന ഇ-കോൾ സിസ്റ്റം വഴി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ എമർജൻസി സന്ദേശമെത്തും. റോഡപകടങ്ങളിൽപ്പെടുന്ന വാഹനങ്ങളുടെ റിപ്പോർട്ടിങ് സമയം കുറയ്ക്കുക എന്നതാണ് ലക്‌ഷ്യം. ഇ-കോൾ സിസ്റ്റം വഴി അപകടത്തിൽപ്പെട്ട വാഹനത്തിന്റെ നില, ലൊകേഷൻ,സമയം, യാത്രക്കാരുടെ എണ്ണം എന്നിവ ഉടനടി സന്ദേശമായി പോലീസ് സ്റ്റേഷനിലെത്തും.ഇതിലൂടെ അപകട മരണ നിരക്ക് ഗണ്യമായി കുറയ്ക്കാനാകും എന്ന പ്രതീക്ഷയിലാണ് അധികൃതർ.

error: Content is protected !!