ദുബായ്

മയക്കുമരുന്നിനെതിരെ സന്ദേശവുമായി യുഎ ഇ യിലെ മസ്‌ജിദുകളിൽ ഇന്ന് പ്രസംഗം

യുവാക്കൾ മയക്കുമരുന്നിന്റെ പിടിയിൽ അമരുന്നത് ഒഴിവാക്കാൻ വിശ്വാസപരമായ ചിന്തധാര പുലർത്തേണ്ടുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഖുതുബ ഇന്ന് യുഎ ഇ യിലെ പള്ളികളിൽ മുഴങ്ങി . മനുഷ്യ ജീവന്റെ മൂല്യവും അത് മികവുറ്റ രീതിയിൽ പരിപാലിക്കേണ്ടതിന്റെ ആവശ്യകതയും മയക്കുമരുന്നിന്റെ പിടിയിലേക്ക് ജീവിതത്തെ വിട്ടുകൊടുക്കാതിരിക്കാൻ പാലിക്കേണ്ട കർത്തവ്യങ്ങളും ഉപരിയായി വിശ്വാസ ദീപ്‌തിയുള്ള ചിന്താധാരകൾ പുലർത്തേണ്ടതിന്റെ ആവശ്യകതയും ചരിത്ര സത്യങ്ങളെ ആസ്പദമാക്കി ഇമാമുമാർ വിശകലനം ചെയ്‌ത്‌ ഇന്ന് അവതരിപ്പിച്ചു.

മില്യൺ കണക്കിനാളുകൾ മയക്കുമരുന്നിൽ അഭയം പ്രാപിക്കാൻ ശ്രമിക്കുന്ന ഇക്കാലത്ത് , ജീവിതത്തിന്റെ മനോഹാരിത വ്യക്തമാക്കുന്ന ഖുർആനിക സൂക്തങ്ങൾ നമ്മുടെ ജീവിതത്തെ സ്വാധീനിക്കേണ്ടതുണ്ട് . ഒരു ദർശനത്തിന്റെ അകമ്പടിയോടെ മനുഷ്യർക്ക് ജീവിതത്തെ നന്നായി ആസ്വദിച്ച് തീർക്കാൻ കഴിയും . ജീവിതം അമൂല്യമാണെന്ന് തിരിച്ചറിയേണ്ടത് അനിവാര്യമാണ് , എന്നിങ്ങനെ വിവിധ ജീവിതോക്തികൾ ഖുർആനിക ചരിത്ര ഉദ്ധരണികളിലൂടെ ഇമാമുമാർ ഓർമിപ്പിച്ചു.

error: Content is protected !!