ദുബായ് ബിസിനസ്സ്

യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ചു മിഡില്‍ ഈസ്റ്റിലെ പ്രമുഖ കാര്‍ഗോ ഗ്രൂപ്പ് ആയ എം കാര്‍ഗോ ഗ്രൂപ്പ്‌ വിവിധ പ്രമോഷന്‍ പരിപാടികള്‍ സംഘടിപ്പിച്ചു

നാല്‍പ്പത്തി എട്ടാമത് ദേശീയ ദിനത്തോടനുബന്ധിച്ചു നാല്‍പ്പത്തി എട്ട് ശതമാനം വരെ ഇളവില്‍ ആണ് കാര്‍ഗോ സര്‍വീസുകള്‍ നല്‍കിയിരുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

എം ഗ്രൂപ്പിന് കീഴിലുള്ള നാല് കമ്പനികളിലും പത്തിലേറെ ബ്രാഞ്ചുകളിലുമാണ് ഈ പ്രത്യേക നിരക്ക് നല്‍കിയതെന്ന് എം കാര്‍ഗോ ഗ്രൂപ്പ്‌ ചെയര്‍മാന്‍ മുനീര്‍ കാവുങ്ങല്‍ പറമ്പില്‍ അറിയിച്ചു. പോറ്റുന്ന നാടിനോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കുകയാണ് ചെയ്തതെന്നും മുനീര്‍ പറഞ്ഞു.

ഏഴു ദിവസമാണ് ഓഫറുകള്‍ നല്‍കിയത്. 123 കാർഗോ, ടൈം എക്സ്പ്രസ്സ്, ബെസ്ററ് എക്സ്പ്രസ്സ് കാർഗോ, മെട്രോ കൊറിയർ കാർഗോ എന്നീ കമ്പനികളിൽ ആണ് ഓഫറുകൾ നൽകിയത്  ഹോര്‍ ലാന്‍സിലെ എം ഗ്രൂപ്പ് ആസ്ഥാനത്ത്  വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കേക്ക് മുറിച്ചും എം ഗ്രൂപ്പ് അധികൃതര്‍ യു.എ.ഇ ദേശീയ ദിനം കൊണ്ടാടി.

error: Content is protected !!