ദുബായ്

“സമാദരം ഇമാറാത് ” പരിപാടി  സംഘടിപ്പിച്ചു.

ദുബായ് :  യു  എ ഇ യു ടെ 4  ആം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി  മലബാർ ഡെവലപ്മെന്റ് ഫോറം ദുബായ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ  “സമാദരം ഇമാറാത് ” പരിപാടി  സംഘടിപ്പിച്ചു.
മുൻമന്ത്രി കെ പി മോഹനൻ  പരിപാടി ഉദ്‌ഘാടനം ചെയ്തു .
ദുബായ് പൊലീസിലെ സാലേഹ് അലി മുഹമ്മദ് , മൊഹമ്മദ് നാജി മൊഹ്സിൻ  എന്നിവർ  വിശിഷ്ടാധിതികളായി പങ്കെടുത്തു.
കേരള ബാലാവകാശ കമീഷൻ അംഗം അഡ്വ. നസീർ ചാലിയം മുഖ്യ പ്രഭാഷണം നടത്തി.
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട്  ഇ പി ജോൺസൺ ദേശീയ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലി.
യു  എ ഇ യുടെ ഉന്നമനത്തിനു വേണ്ടി ജീവത്യാഗം  ചെയ്തവരെ ചടങ്ങിൽ അനുസ്മരിച്ചു.
48  വർഷം യു എ ഇ യിൽ പ്രവാസ ജീവിതം നയിക്കുന്ന മൊയ്‌ദു കുട്ട്യാടിയെയും,  ദീർഘ കാലമായി ജീവകാരുണ്യ സാമൂഹ്യ
മേഖലകളിൽ  പ്രവർത്തിക്കുന്നവരെയും  ആദരിച്ചു.
ജമീൽ ലത്തീഫ്, മോഹൻ എസ വെങ്കിട്ട് , മുഹമ്മദ് അലി , ഹൈദ്രോസ് തങ്ങൾ, മുരളി കൃഷ്ണൻ, അബ്ദുൽ സലാം ഹാജി,
സി എച് അബൂബക്കർ,  നാസർ നന്തി ,  ഹാരിസ് കോസ്മോസ് ,  മൊയ്‌ദു, ലൈല ബഷീർ  തുടങ്ങിയവർ സംസാരിച്ചു.
രാജൻ കൊളാവിപാലം  അദ്ധ്യക്ഷത വഹിച്ചു.  അഡ്വ:മുഹമ്മദ്‌ സാജിദ്
സ്വാഗതവും  സഹൽ പുറക്കാട്   നന്ദിയും പറഞ്ഞു.
യു  എ ഇ 48  ആം ദേശീയ ദിനഘോഷതോടനുബന്ധിച്ചു മലബാർ ഡെവലപ്മെന്റ് ഫോറം  സംഘടിപ്പിച്ച  “സമാദരം ഇമാറാത് ” പരിപാടിയിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ പി ജോൺസൺ ദേശീയ ഐക്യ ദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു. 
error: Content is protected !!