അന്തർദേശീയം

ഊഹാപോഹങ്ങൾ വീണ്ടും ; ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ മരിച്ചെന്ന് ഹോങ്കോങ് മാധ്യമങ്ങൾ

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ശനിയാഴ്ച മരിച്ചുവെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വിവരം കിട്ടിയതായി യുകെയിലെ ഡെയ്‌ലി എക്‌സ്പ്രസ്സ് ചെയ്യുന്നു. ചൈനയില്‍ നിന്ന് ലഭിച്ച രഹസ്യ വിവരങ്ങള്‍ പറയുന്നത് 36കാരനായ കിംജോങ് ഉന്‍ മരിച്ചെന്നാണെന്ന് ഹോങ്കോങ് മാധ്യമം റിപ്പോർട്ടു ചെയ്തിരുന്നു.ഇതനുസരിച്ചാണ് യുകെ ഡെയ്ലി എക്സ്പ്രസ് വാർത്ത റിപ്പോർട്ടു ചെയ്തിരിക്കുന്നത്. എന്നാല്‍ ഹൃദയ ശസ്ത്രക്രിയയ്ക്കു ശേഷം അബോധാവസ്ഥയില്‍ തുടരുകയാണ് എന്നാണ് ജപ്പാന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉത്തരകൊറിയയില്‍ നിന്ന് രോഗവുമായോ മരണവുമായോ ബന്ധപ്പെട്ട് യാതൊരു വിധ സ്ഥിരീകരണവും വരാത്തതിനാല്‍ അന്താരാഷ്ട്ര മാധ്യമങ്ങളൊന്നും വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ തന്നെ കിമ്മിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ തുടരുകയാണ്.

വളരെ വിശ്വാസയോഗ്യമായ കേന്ദ്രങ്ങളില്‍ നിന്ന് തനിക്ക് ലഭിച്ച വിവരം വെളിവാക്കുന്നത് കിം ജോങ് ഉന്‍ മരിച്ചുവെന്നാണ്”, ഹോങ്കോങ് സാറ്റലൈറ്റ് ടെലിവിഷന്‍ എച്ച്‌കെഎസ്ടിവി വൈസ് ഡയറക്ടര്‍ ഷിജിയാന്‍ ഷിങ്‌സൂ അറിയിച്ചു.

അതീവ സമ്മര്‍ദ്ദത്തിലും പിരിമുറുക്കത്തിലുമായ ഡോക്ടര്‍ കിമ്മിന്റെ ഹൃദയ ശസ്ത്രക്കിടെ ആര്‍ട്ടറിയില്‍ സ്‌റ്റെന്റ് ഇടുമ്പോള്‍ കൂടുതല്‍ സമയമെടുത്തെന്നും ഇത് കിമ്മിനെ അബോധാവസ്ഥയിലേക്ക് എത്തിച്ചെന്നും ചില കൊറിയന്‍ വാര്‍ത്താ മാധ്യമങ്ങളും ജപ്പാന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.കിമ്മിന്റെ ആരോഗ്യ നില പരിശോധിക്കാന്‍ പോയ ചൈനീസ് ഡോക്ടര്‍മാരില്‍ നിന്ന് ലഭിച്ച് വിവരങ്ങള്‍ക്കനുസരിച്ചാണ് ഈ റിപ്പോര്‍ട്ട് എന്നായിരുന്നു ജപ്പാന്‍ റിപ്പോര്‍ട്ടര്‍ അവകാശപ്പെട്ടത്.

കിമ്മിന്റെ ആരോഗ്യത്തെക്കുറിച്ചും എവിടെയാണെന്നതിനെക്കുറിച്ചും പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളായി പുറത്തു വന്നത്.

error: Content is protected !!