അജ്‌മാൻ അന്തർദേശീയം അബൂദാബി അൽഐൻ ഇന്ത്യ ഉമ്മുൽ ഖുവൈൻ ഒമാൻ കേരളം ചുറ്റുവട്ടം ദുബായ് ദേശീയം ഫുജൈറ യാത്ര ഷാർജ സോഷ്യൽ മീഡിയ വൈറൽ റാസൽഖൈമ

കേരളം സൃഷ്ടിച്ച മനുഷ്യച്ചങ്ങല ഗൾഫിലെ അന്യഭാഷാ പത്രങ്ങളിലും ഫ്രണ്ട് പേജിൽ ഇടം പിടിച്ചു 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സി പി എം ന്റെ നേതൃത്വത്തിൽ ഇന്നലെ കേരളത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യച്ചങ്ങല ആഗോള മാധ്യമങ്ങളിലും ഗൾഫിലെ വിവിധ ഭാഷാ പത്രങ്ങളിലും മുഖ്യ സ്ഥാനത്ത് കടന്നുവരുന്ന വിധത്തിൽ ശ്രദ്ധ പിടിച്ചുപറ്റി. ദുബായിൽ നിന്നുള്ള ഇംഗ്ലീഷ് പത്രങ്ങൾ ആയ ഗൾഫ് ന്യൂസ് , ഖലീജ് ടൈംസ് എന്നിവ വളരെ വലിയ പ്രാധാന്യമാണ് ഈ വാർത്തക്ക് ഇന്ന് നൽകിയിരിക്കുന്നത്. അറബികൾ അടക്കമുള്ള വായനക്കാർ കേരളത്തിന്റെ ഈ പ്രത്യേകതയെക്കുറിച്ച് മലയാളികളോട് ചോദിച്ചറിയുകയും പരക്കെ സംസാരിക്കുകയും ചെയ്യുന്നുണ്ട്.
70 ലക്ഷം പേർ അണിനിരന്ന 600 കിലോമീറ്റർ നീളത്തിൽ സംഘടിപ്പിക്കപ്പെട്ട മനുഷ്യച്ചങ്ങല കാസർഗോഡ് മുതൽ തെക്ക് തമിഴ്‌നാട് അതിർത്തി വരെ നീണ്ടുനിന്നു. ഉച്ച തിരിഞ്ഞ് 330 ന് ചെറിയ ഒരു പരിശീലനം നടത്തിയ ശേഷം 4 മണിക്കാണ് മനുഷ്യർ ചേർന്നുനിന്ന് ഭരണ ഘടനാ വാചകങ്ങൾ ചൊല്ലിയും ഏറ്റുചൊല്ലിയും മനുഷ്യരുടെ കോട്ട തന്നെ സൃഷ്ടിച്ചതെന്ന് മാധ്യമങ്ങൾ വിലയിരുത്തുന്നു.
സി എ എ ക്കെതിരിൽ ഇങ്ങനെയൊരു പ്രതിഷേധ പ്രഹർഷ പ്രകടനം ഇന്ത്യ ആദ്യമായാണ് കാണുന്നത്. വിവിധ തുറകളിലെ ജനങ്ങൾ ഒറ്റക്കെട്ടായി മനുഷ്യച്ചങ്ങലയുടെ ഭാഗമാകാൻ ഉച്ചക്ക് മുൻപേ അവരവരുടെ ഏരിയ കളിൽ സ്ഥലം പിടിക്കാൻ പുറപ്പെട്ട കാഴ്ച ചേതോഹരമാണെന്ന് മാധ്യമങ്ങൾ പറയുന്നു.