അബൂദാബി കേരളം ചുറ്റുവട്ടം ദുബായ് യാത്ര

കൊച്ചിയിലേക്ക് വന്ന രണ്ട് കർണാടക ടൂറിസ്റ്റുകൾ കുറ്റിപ്പുറത്ത് വാഹനാപകടത്തിൽ മരിച്ചു.

കർണാടക ടൂറിസ്റ്റുകൾ കുറ്റിപ്പുറത്ത് വാഹനാപകടത്തിൽ മരിച്ചു.
കർണാടകത്തിൽ നിന്ന് കൊച്ചിയിലേക്ക് ടൂറിസ്റ്റുകളായി എത്തിയ  സംഘത്തിലെ രണ്ടുപേർക്ക് മലപ്പുറം കുടിപ്പിച്ചുറത്തുവച്ച് ദാരുണാന്ത്യം. ഇവർ സഞ്ചരിച്ചിരുന്ന കാർ ഒരു ചരക്കുലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന മറ്റ് 6 പേർക്ക് പരിക്കുപറ്റി. ഇവരെ പെരിന്തൽമണ്ണ , വളാഞ്ചേരി  ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചിലരുടെ പരിക്ക് ഗുരുതരമാണ്. പ്രഭാകർ , പാണ്ഡുരംഗ എന്നിവരാണ് മരണമടഞ്ഞതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട് . കാർ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് സംശയിക്കുന്നു.