ബിസിനസ്സ് ഷാർജ

ഷാർജയിൽ സ്വന്തം വർക്ക് സൈറ്റിൽ നടത്തിയ മോഷണത്തിന് 3 പേരെ പോലീസ് പിടിച്ചു

രാവിലെ വർക്ക് സൈറ്റിൽ ഇലക്ട്രിക്ക് കേബിൾ കണക്ട് ചെയ്യും , പിറ്റേന്ന് അത് കാണാനുണ്ടാവില്ല ! ഇത് സ്ഥിരമായപ്പോൾ പോലീസിൽ പരാതി നൽകാൻ വർക്ക് ചെയ്യുന്ന കമ്പനികളുടെ ഉടമകൾ തീരുമാനിച്ചു . പോലീസ് നടത്തിയ സമഗ്ര അന്വേഷണത്തിൽ , ഈ ജോലിക്ക് നിയുക്തരായ ജീവനക്കാർ തന്നെയാണ് കേബിൾ വെയ്ക്കുന്നതും രാത്രി എടുത്തുമാറ്റുന്നതും എന്ന് മനസ്സിലായി . ഉത്തരവാദികളായ 3 പേരെയും പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്നു . ഇവർ കുറ്റം സമ്മതിച്ചിട്ടുണ്ട് . ഷാർജയുടെ ഭാഗമായ ദിബ്ബ യിലാണ് കൺസ്ട്രക്ഷൻ മേഖലയിൽ ഇങ്ങനെ സംഭവം നടന്നത് .

ഇത്തരം തൊഴിലിടങ്ങളിൽ CCTV നിരീക്ഷണ സംവിധാനം ഉണ്ടാകണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

error: Content is protected !!