അബൂദാബി ദുബായ്

അബുദാബിയെ നടുക്കിയ റോഡപകടത്തിൽ 6 പേർ മരിച്ചു

ഇന്ന് രാവിലെ ഔർ ബസ്സും ലോറിയും തമ്മിൽ അബുദാബി അൽ റഹാബീച് റോഡിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസിലുണ്ടായിരുന്ന 6 പേർ മരിച്ചു . ലോറിക്ക് മുന്നിലൂടെ പോകുകയായിരുന്ന കാർ ഇൻഡിക്കേറ്റർ ഇട്ടശേഷം ഉണ്ടാക്കിയ ആശയക്കുഴപ്പത്തെ തുടർന്ന് ലോറി പെട്ടെന്ന് ബ്രേക്ക് അപ്ലൈ ചെയ്യേണ്ടിവന്നപ്പോൾ പിറകെ വരികയായിരുന്ന ബസ് ലോറിയുടെ പിറകിൽ വന്ന് ശക്തമായി ഇടിച്ചാണ് അപകടം ഉണ്ടായത്. രാവിലെയായിരുന്നു അപകടം . 19 പേർക്ക് പരിക്കുപറ്റുകയും ചെയ്തു . അപകടം നടന്ന ഉടൻ തന്നെ പോലീസും ആംബുലൻസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു