Uncategorized അബൂദാബി

എ.ടി.എം പൊളിച്ച് പണം മോഷ്ടിച്ച 2 ഏഷ്യക്കാരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു

ബാങ്ക് എ.ടി.എം നശിപ്പിച്ച് പണം മോഷ്ടിച്ച ഏഷ്യൻ സംഘത്തിലെ 2 അംഗങ്ങളെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. എടിഎം തകർക്കാൻ ശ്രമിച്ച വിവരം ഗയാത്തി പോലീസ് സ്റ്റേഷന് ലഭിച്ചു. ഉടൻ തന്നെ അന്വേഷണ സംഘത്തെ നിയമിച്ച് കുറ്റവാളികളെ പിടികൂടാൻ പോലീസിനായി.സമീപ സ്ഥലങ്ങളിൽ നിന്നുള്ള cctv ക്യാമറകൾ പകർത്തിയ വിഷ്വൽസിൽ നിന്നും മുഖമൂടിയും ഗ്ലൗസുകളും ധരിച്ചാണ് മോഷ്ടാക്കൾ കുറ്റകൃത്യം നടത്തിയതെന്ന് കാണാനായി , പിന്നീട് കുറ്റകൃത്യം നടന്ന പരിസരത്ത് പോലീസ് സംഘം നടത്തിയ തെരച്ചിലിൽ കുറ്റവാളികൾ ഉപയോഗിച്ച ചുറ്റികയും പിക്കാസും കണ്ടെത്തി. അബുദാബിയിലെ മുസ്സഫ സൈഡിലുള്ള താമസ സ്ഥലത്തിൽ നിന്നാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. കുറ്റം സമ്മതിക്കുകയും കുറ്റകൃത്യം നടന്ന സ്ഥലത്തിന്റെ അടുത്തായി atm തകർക്കാൻ ഉപയോഗിച്ച ഉപകരണങ്ങൾ ഒളിപ്പിച്ചതായും പ്രതികൾ പറഞ്ഞു.