അബൂദാബി

ക്യാബിനറ്റ് മന്ത്രി മുടിയും  വെട്ടി സൈനിക പരിശീലനത്തിനിന്നിറങ്ങി , യുഎ ഇ യിലെ യുവാക്കളിൽ ആവേശം നിറയുന്നു 

29 കാരനായ മന്ത്രി തന്നെ മറ്റുള്ള യുവാക്കൾക്ക് മാതൃക ആകാൻ വേണ്ടി സൈനിക സേവനത്തിനായി സന്നദ്ധത അറിയിച്ചുകൊണ്ട് മിലിറ്ററി ക്യാമ്പിൽ റിപ്പോർട്ട് ചെയ്തതും മുടി മുറിച്ച് ഫോട്ടോ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തതും യുഎ ഇ യിലെ യുവാക്കൾക്ക് ഹരമായി മാറി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പിലെ ക്യാബിനറ്റ് മന്ത്രിയാണ് ഒമർ അൽ ഒല. അദ്ദേഹത്തെ 2017 ൽ ആണ് മന്ത്രിയായി പ്രധാനമന്ത്രി ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നാമനിർദേശം ചെയ്തത്. ഇതിനിടെ 30 വയസ്സിനിടയ്‌ക്ക് സൈനിക സേവനം ചെയ്തിരിക്കണമെന്ന വ്യവസ്ഥ യുവാക്കളെ ഓർമ്മിപ്പിക്കാൻ കൂടിയാണ് മന്ത്രി ഇത്തരത്തിൽ സ്വയം സൈനിക സേവനത്തിന്റെ മാഹാത്മ്യം വെളിപ്പെടുത്തുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഫെബ്രുവരി 16 ന് മന്ത്രിക്ക് 30 വയസ്സാകും. ഇക്കാര്യം പുറത്ത് അറിഞ്ഞതുമുതൽ ഒമർ അൽ ഒല യുവാക്കൾക്കിടയിൽ തരംഗമായി മാറിയിട്ടുണ്ട്.