ദുബായ്

അൽത്വാർ സെന്ററിലെ ആദ്യ 10000 ദിർഹം സമ്മാനം മലയാളിക്ക് 

ദുബായിലെ ഗവൺമെന്റ് സേവനങ്ങളുടെ ഹൈപ്പർമാർകെറ്റ് എന്നറിയപ്പെടുന്ന ഖുസൈസ് അൽ ത്വാർ സെന്ററിൽ നടന്നു വരുന്ന പ്രത്യേക പ്രൊമോഷനിൽ ഇന്ന് നടന്ന പ്രഥമ റാഫിൾ കൂപ്പൺ നറുക്കെടുപ്പിൽ ആദ്യത്തെ 10000 ദിർഹം ക്യാഷ് പ്രൈസ് മലയാളിയായ ജമാലുദ്ദീന് ലഭിച്ചു. ഇന്നലെ തന്റെ ടെക്‌നിക്കൽ കമ്പനിയിലെ ഒരു ജീവനക്കാരന്റെ വിസ ക്യാൻസൽ ചെയ്യാനായി എത്തിയതായിരുന്നു ജമാലുദ്ദീൻ . തൃശൂർ കുന്നംകുളം   സ്വദേശിയായ ജമാലുദ്ദീൻ കഴിഞ്ഞ 15 വർഷമായി UAE യിലാണ് . യാവുകാസ് ടെക്‌നിക്കൽ കമ്പനി എന്ന സ്ഥാപനമാണ് ജമാൽ നടത്തുന്നത്. അൽത്വാർ സെന്ററിലെ ECH വഴിയാണ് ജമാൽ ട്രാൻസാക്ഷൻ നടത്തിയത്. ഈ ഭാഗ്യ ലബ്ധിയിൽ ECH ഉടമ ഇക്ബാൽ മാർക്കോണിയും മാനേജ്മെന്റും സന്തുഷ്ടി പ്രകടിപ്പിച്ചു.

error: Content is protected !!