അബൂദാബി ദുബായ് സാഹിത്യം

അറബ് മീഡിയയുടെ ആസ്ഥാന പദവി ദുബായ് നഗരത്തിന് ; മീഡിയയുടെ വളർച്ചയ്‌ക്ക് UAE പ്രതിജ്ഞാബദ്ധമെന്ന് ഷെയ്ഖ് മുഹമ്മദ് 

ദുബായ് പ്രസ് ക്ലബ്ബിന്റെ ഇരുപതാം വാർഷികാഘോഷ ചടങ്ങിൽ UEA യുടെ മാധ്യമ പ്രതിബദ്ധത പ്രധാനമന്ത്രി ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എടുത്തുപറയുകയും മാധ്യമ മേഖലയുടെ വളർച്ചക്ക് സർവ വിധ പിന്തുണയും ഗവൺമെന്റ് ആവർത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്തു. ചടങ്ങിൽ അറബ് മീഡിയയുടെ തലസ്ഥാന പദവി ബഹുമാനാർത്ഥം ദുബായ് ഏറ്റുവാങ്ങുകയും ചെയ്തു . ഗവൺമെന്റ് മേഖലയിലെയും സ്വകാര്യ മേഖലയിലെയും മീഡിയപ്രവർത്തനങ്ങൾക്ക് UAE ഭരണകൂടം പിന്തുണ നൽകുമെന്ന് ഹിസ് ഹൈനെസ്സ് പറഞ്ഞു.