Info

ഗ്രാമി അവാര്‍ഡ് : ചരിത്രം സൃഷ്ടിച്ച് പതിനെട്ട് കാരി ബില്ലി എലിഷ്

62ാം ഗ്രാമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പതിനെട്ട്കാരിയായ ബില്ലി എലിഷിന് കഴിഞ്ഞ വര്‍ഷത്തെ മികച്ച ആര്‍ട്ടിസ്റ്റ്, സോങ് ഓഫ് ദ ഇയര്‍ എന്നിവയുള്‍പ്പെടെ 5 അവാര്‍ഡുകള്‍ കരസ്ഥമാക്കി.

വെന്‍ വി ഫാള്‍ അപാര്‍ട്ട്, വെര്‍ ഡു വി ഗോ,ബേഡ് ഗൈ എന്നീ ആല്‍ബങ്ങള്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.ഇതോടെ ഗ്രാമി അവാര്‍ഡ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ബില്ലി എലിഷ്. ടെയ്‌ലര്‍ സ്വിഫ്റ്റിനെ പിന്നിലാക്കിയാണ് ബില്ലി ഈ വിശേഷണം നേടിയെടുത്തത്.

പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഈ അവാര്‍ഡിന് ആര്യനാ ഗ്രാൻഡെ അടക്കം മറ്റു ചിലര്‍ക്കും അര്‍ഹതയുണ്ടെന്നാണ് വേദിയില്‍ വെച്ച് ബില്ലി എലിഷ് പറഞ്ഞത്.